വൈസ് മെൻ ക്ലബ് കലാസന്ധ്യ 2022
text_fieldsഅൽഖർജ് വൈസ് മെൻ ഇൻറർനാഷനൽ ക്ലബ് കലാസന്ധ്യയിൽ പങ്കെടുത്തവർ
റിയാദ്: അൽഖർജ് വൈസ് മെൻ ഇന്റർനാഷനൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കലാസന്ധ്യ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് സജു മത്തായി അധ്യക്ഷ പ്രസംഗം നടത്തി.
ഫാദർ ഗീവർഗീസ് തന്റെ ജീവിത അനുഭവങ്ങൾ പങ്കുവെച്ച് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി വിവേക് ടി. ചാക്കോ യോഗ ബോധവത്കരണ ക്ലാസെടുക്കുകയും ഹ്രസ്വമായ പരിശീലന ക്ലാസ് നടത്തുകയും ചെയ്യും. തുടർന്ന് നടന്ന കലാസന്ധ്യയിൽ കുട്ടികൾ നൃത്തങ്ങളും വാദ്യോപകരണ സംഗീതവും അവതരിപ്പിച്ചു.
ഇമ്പമാർന്ന ഗാനങ്ങൾ ആലപിച്ച് ബിപിൻ ബേബി കലാസന്ധ്യയുടെ മാറ്റ് കൂട്ടി. മിഥുൻ ആന്റണിയുടെ നേതൃത്വത്തിൽ ഉല്ലാസകരമായ ഗെയിമുകളും സംഘടിപ്പിച്ചു. ചടങ്ങിൽ വൈസ്മെൻ ക്ലബ്ബ് സെക്രട്ടറി ഷിനോയി കുഞ്ഞപ്പൻ സ്വാഗതവും ഹെൻട്രി തോമസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

