വിസ്ഡം ഇസ്ലാമിക് കോൺഫറൻസ് പ്രചാരണ സംഗമം
text_fieldsവിസ്ഡം ഇസ്ലാമിക് കോൺഫറൻസിന്റെ പ്രചാരണ സംഗമത്തിൽ അബ്ദുല്ല അൽ ഹികമി മണ്ണാർക്കാട് മുഖ്യപ്രഭാഷണം
നിർവഹിക്കുന്നു
റിയാദ്: മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ ഇസ്ലാമിക അധ്യാപനങ്ങൾ മുന്നോട്ടുവെക്കുന്നുണ്ടെന്ന് വിസ്ഡം ഇസ്ലാമിക് കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രചാരണ സംഗമം അഭിപ്രായപ്പെട്ടു. വ്യക്തി, കുടുംബം, സമൂഹം തുടങ്ങിയ സംവിധാനങ്ങളിലുണ്ടാകുന്ന അധാർമിക പ്രവണതകളും അനീതിയും സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും. ധാർമിക ബോധ്യങ്ങളിലൂടെ മാത്രമേ ഇത്തരം പ്രതിസന്ധികൾക്ക് പ്രായോഗിക പരിഹാരം കാണാൻ സാധിക്കുകയുള്ളൂ എന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി.
മുജാഹിദ് പ്രസ്ഥാനത്തിന്റെ ഫാഷിസ കാലത്തെ ജനാധിപത്യ വിശ്വാസികളുടെ കടമ, യുവത്വം കടമ നിർവഹിക്കുന്നുവോ, മതനിരാസവും ലിബറലിസവും ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ, ഏകദൈവ ആരാധനയും പൗരോഹിത്യ ചൂഷണങ്ങളും, നവോത്ഥാന ശ്രമങ്ങൾ, ധാർമിക കുടുംബത്തിന്റെ അനിവാര്യത തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന കോൺഫറൻസ് ഫെബ്രുവരി 12ന് കോഴിക്കോട് കടപ്പുറത്ത് നടക്കും.
ബത്ഹ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പ്രചാരണ സംഗമത്തിൽ ആർ.ഐ.സി.സി ചെയർമാൻ ഉമർഫാറൂഖ് വേങ്ങര അധ്യക്ഷത വഹിച്ചു. അബ്ദുല്ല അൽ ഹികമി മണ്ണാർക്കാട് മുഖ്യപ്രഭാഷണം നിർവഹിച്ചു. ആർ.ഐ.സി.സി ജനറൽ കൺവീനർ ജഅ്ഫർ പൊന്നാനി, ആരിഫ് കക്കാട് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

