കേളി കുടുംബവേദി ചിത്രരചന മത്സരവും വിന്റർ ഫെസ്റ്റും
text_fieldsകേളി കുടുംബവേദി ചിത്രരചന മത്സരത്തിൽനിന്ന്
റിയാദ്: കേളി കലാ സംസ്കാരിക വേദി അൽഖർജ് ഏരിയയും കേളി കുടുംബ വേദിയും സംയുക്തമായി ചിത്രരചനയും വിന്റർ ഫെസ്റ്റും സംഘടിപ്പിച്ചു. അൽഖർജ് അഫ്ജ ഓഡിറ്റോറിയത്തിൽ നടന്ന ചിത്രരചന മത്സരത്തിൽ നൂറുകണക്കിന് മത്സരാർഥികൾ പങ്കെടുത്തു.
നാലു മുതൽ ആറു വയസ്സ് വരെയുള്ള കുട്ടികളുടെ ‘ലിറ്റിൽ ഡ്രീമേഴ്സ് കളറിങ് ’വിഭാഗത്തിൽ നിരഞ്ജൻ ഒന്നാം സ്ഥാനവും ജസ്റ നാദർദ്ദീൻ രണ്ടാം സ്ഥാനവും ഫരാസ് ഫാറൂഖി മുഹമ്മദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഏഴുമുതൽ 10 വരെയുള്ള യങ് ആർട്ടിസ്റ്റ് കളറിങ് വിഭാഗത്തിൽ മഹിശ്രീ ഉമ ശങ്കർ, റുമൈസ ഉബൈദ്, കെ.ആർ. റിഷാൻ എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. 11 മുതൽ 15 വരെയുള്ള റൈസിങ് സ്റ്റാർസ് ഡ്രോയിങ് വിഭാഗത്തിലെ കുട്ടികൾ ‘പോസിറ്റിവ് എഫ്ക്റ്റ്സ് ഓഫ് ടെക്നോളജി ഇൻ ലൈഫ്’ എന്ന വിഷയത്തിലാണ് ചിത്രം വരച്ചത്. മാധവി കൃഷ്ണ ഒന്നാം സ്ഥാനവും റിത്വിൻ റീജേഷ് രണ്ടാം സ്ഥാനവും അനാമികരാജ് മൂന്നാം സ്ഥാനവും നേടി.
മൂന്നു വിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാർക്ക് സ്വർണനാണയങ്ങളായിരുന്നു സമ്മാനം. എല്ലാ വിജയികൾക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും മറ്റനേകം സമ്മാനങ്ങളും നൽകി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി അൽഖർജ് അൽദോസരി ക്ലിനിക് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന് ഡോ. റിൻസി നാസർ നേതൃത്വം നൽകി.
സാംസ്കാരിക സമ്മേളനത്തോടെ ആരംഭിച്ച കലാപരിപാടികൾ രാത്രി വരെ നീണ്ടുനിന്നു. കേളി അൽഖർജ് ഏരിയ പ്രസിഡന്റ് ഷബി അബ്ദുൽസലാം അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം ഡോ. റിൻസി നാസർ ഉദ്ഘാടനം ചെയ്തു. കുടുംബവേദി സെക്രട്ടറി സീബാ കൂവോട് ആമുഖപ്രസംഗം നടത്തി.
കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായി, ഫിറോഷ് തയ്യിൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി, ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, കുദു മാർക്കറ്റിങ് മാനേജർ റസ്സൽ ഫ്രാൻസിസ്കോ, ഓപറേഷൻ മാനേജർ ഗിരീഷ് കുമാർ, അൽഖർജ് കെ.എം.സി.സി സെക്രട്ടറി ഷബീബ്, ഒ.ഐ.സി.സി പ്രസിഡന്റ് പോൾ പൊറ്റക്കൽ, ഡബ്ല്യു.എം.എഫ് സെക്രട്ടറി സജു മത്തായി, ഐ.സി.എഫ് പ്രതിനിധി സാദിഖ് സഖാഫി, നൈറ്റ് റൈഡേഴ്സ് പ്രതിനിധി ജാഫർ, കേളി കേന്ദ്ര സാംസ്കാരിക കമ്മിറ്റി കൺവീനർ ഷാജി റസാഖ്, ഏരിയ സാംസ്കാരിക കമ്മിറ്റി കൺവീനർ ജ്യോതിലാൽ ശൂരനാട് എന്നിവർ സംസാരിച്ചു.
ഏരിയ ആക്ടിങ് സെക്രട്ടറി ലിപിൻ പശുപതി സ്വാഗതവും സംഘാടക സമിതി ചെയർമാൻ ഗോപാൽ ചെങ്ങന്നൂർ നന്ദിയും പറഞ്ഞു. സമ്മാന വിതരണ ചടങ്ങിൽ കുടുംബവേദി ജോയന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ വിശദീകരിച്ചു. ഒപ്പന, സംഗീതശിൽപം, കുട്ടികളുടെ സിനിമാറ്റിക് ഡാൻസ്, സംഘ നൃത്തം തുടങ്ങി നിരവധി പരിപാടികൾ കാണികളെ ഹരം കൊള്ളിച്ചു.
കുടുംബവേദി സെൻട്രൽ കമ്മിറ്റി അംഗങ്ങളായ വി.എസ്. സജീന, ഗീത ജയരാജ്, ഷിനി നസീർ, ജയരാജ്, ജയകുമാർ, സീന സെബിൻ, ജി.പി. വിദ്യ, അംഗങ്ങളായ അൻസിയ, നീതു രാകേഷ്, സോവിന, രജിഷ, ഷംഷാദ്, ഹനാൻ, സമീർ, സിംനേഷ്, സതീഷ് വളവിൽ, സുധീഷ്, ഷാരൂഖ് എന്നിവർ നേതൃത്വം നൽകി. കിത്താബ് മ്യൂസിക്കൽ ബാൻഡ് അണിയിച്ചൊരുക്കിയ ഗാനമേളയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

