Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആലിപ്പഴ വർഷത്തോടെ അസീർ...

ആലിപ്പഴ വർഷത്തോടെ അസീർ തണുപ്പിലേക്ക്; കർഷകർക്ക്​ ആശങ്കയും പ്രതീക്ഷയും

text_fields
bookmark_border
ആലിപ്പഴ വർഷത്തോടെ അസീർ തണുപ്പിലേക്ക്;   കർഷകർക്ക്​ ആശങ്കയും പ്രതീക്ഷയും
cancel

ഖമീസ്‌മുശൈത്ത്: തണുപ്പിന് സ്വാഗതമോതി അസീറിൽ കനത്ത മഴയും ആലിപ്പഴവർഷവും. വെള്ളിയാഴ്‌ച ജുമുഅ നമസ്കാരത്തിന് പള്ളിയിലെത്തിയവർക്ക്​ പുറത്തിറങ്ങാൻ കഴിയാത്തവിധം ശക്തമായ മഴയും ആലിപ്പഴവർഷവും ഉണ്ടായി. കണ്ണിന്​ ആനന്ദം പകരുന്ന കാഴ്ച കൂടിയായിരുന്നു ഇത്​. ഇടിമിന്നലി​​​െൻറ അകമ്പടിയോടെ മഴ ശക്തമായി തുടരുകയാണ് അസീറിൽ. കൃഷിയിടങ്ങളും കർഷക മനസ്സും കുളിർത്തുവെങ്കിലും കനത്തമഴ തുടരെ പെയ്യുന്നതിനാൽ അവർ ആശങ്കയിലാണ്​. വലിയ കൃഷിനാശത്തിന്​​ മഴ കാരണമാകുമോ എന്നതാണ്​ ആശങ്ക. ഏതായാലും നട്ടുച്ചയിൽ ​േപാലും മഞ്ഞുപെയ്യുന്ന മാമലകളുടെ നാട്​ പതിവുപോലെ ശൈത്യത്തി​ലേക്ക്​ നീങ്ങുകയാണ്​.
മഴക്കാലം കൃഷിക്കാർക്ക് സന്തോഷത്തി​​​െൻറയും വിളവെടുപ്പി​​​െൻറയും സമൃദ്ധിയുടെയും കാലമാണിവിടെ.
വരും ദിവസങ്ങളിലും മഴ തുടരുമെന്ന് തന്നെയാണ് സൂചന. കനത്ത മഴയിൽ ചില മേഖലകളിൽ കൃഷിനാശം സംഭവിച്ചിട്ടുണ്ട്​. മഴ അനുഗ്രഹമാണെന്നും ചെറിയ നഷ്​ടങ്ങൾ കാര്യമാക്കുന്നില്ലെന്നുമാണ് കർഷകർ പറയുന്നത്​. കരാർ അടിസ്ഥാനത്തിൽ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നവർ ഏറെയും ബംഗ്ലാദേശ് സ്വദേശികളാണ്. മുമ്പ്​ മലയാളികൾ നിരവധി ഉണ്ടായിരുന്നു.
തക്കാളി, മുളക്, പൊതിന, കക്കിരി, കൂസ, പാവയ്ക്ക, കോളിഫ്ലവർ തുടങ്ങി വിവിധയിനം പച്ചക്കറികളും റുമ്മാൻ, മുന്തിരി, അത്തിപ്പഴം, പേരയ്ക്ക, മുതലായവ കൃഷി ചെയ്യുന്നുണ്ടിവിടെ.
അതിനിടെ നഗരറോഡുകളിലെ വെള്ള​ക്കെട്ട്​ ടാങ്കർ വാഹനങ്ങൾ ഉപയോഗിച്ച് നീക്കുന്നുണ്ട്​. മഴക്കാലങ്ങളിൽ ദുരന്തങ്ങളും പ്രളയവും മേഖലയിൽ പതിവായതിനാൽ അധികൃതർ എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്​. ഖമീസ് പട്ടണത്തിൽ നിന്ന്​ പുറപ്പെടുന്ന നജ്‌റാൻ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ നിരവധി ചെറുവാഹനങ്ങൾ വഴിയിൽ കുടുങ്ങി.
മഴക്കാലത്ത് റോഡപകടങ്ങൾ പതിവായതിനാൽ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന്​ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്​. അഹദ് റുഫൈദ, അബഹ, തനൂമ, അൽഖറ തുടങ്ങിയ സ്ഥലങ്ങളിലും മഴ ശക്തമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsWinter at Aseer
News Summary - Winter at Aseer, Saudi, Gulf news
Next Story