Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'റ​മ​ദാ​ൻ മു​സാ​ബ​ഖ'...

'റ​മ​ദാ​ൻ മു​സാ​ബ​ഖ' വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
റ​മ​ദാ​ൻ മു​സാ​ബ​ഖ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

റ​മ​ദാ​ൻ മു​സാ​ബ​ഖ മ​ത്സ​ര വി​ജ​യി​ക​ളാ​യ നു​സ്​​രി​യ്യ ഉ​ബൈ​ദ്, ഫി​ദ അ​ബ്‌​ദു​റ​ഹീം, നു​ജൂ​മ ക​ബീ​ർ 

Listen to this Article

ദ​മ്മാം: ത​നി​മ സാം​സ്കാ​രി​ക വേ​ദി ദ​മ്മാം ചാ​പ്റ്റ​ർ റ​മ​ദാ​നി​ൽ ന​ട​ത്തി​യ 'റ​മ​ദാ​ൻ മു​സാ​ബ​ഖ' വി​ജ്ഞാ​ന മ​ത്സ​ര​ത്തി​ന്‍റെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ നു​സ്​​രി​യ്യ ഉ​ബൈ​ദ്, ഫി​ദ അ​ബ്‌​ദു​റ​ഹീം, നു​ജൂ​മ ക​ബീ​ർ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ​വ​രെ​യാ​ണ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​രു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന മ​ത്സ​ര​ത്തി​ൽ നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

ആ​ദ്യ റാ​ങ്ക് ജേ​താ​ക്ക​ൾ​ക്ക് പു​റ​മെ ഉ​യ​ർ​ന്ന മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി​യ ആ​സി​ഫ ശു​ക്കൂ​ർ, ന​ജ്‌​ല ഹാ​രി​സ്, മു​ഹ​മ്മ​ദ് സാ​ലി​ഹ്, ഇ​സ്മാ​ഈ​ൽ പാ​റ​ക്ക​ൽ എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. ഖു​ർ​ആ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റി​വ് നേ​ടാ​ൻ മ​ത്സ​രം സ​ഹാ​യി​ച്ച​താ​യി മ​ത്സ​രാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്നും വ്യ​ത്യ​സ്‌​ത​ങ്ങ​ളാ​യ വി​ജ്ഞാ​ന മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ത​നി​മ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ത​നി​മ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ പ്ര​സി​ഡ​ന്‍റ്​​ അ​ൻ​വ​ർ ശാ​ഫി, ദ​മ്മാം ഘ​ട​കം പ്ര​സി​ഡ​ന്‍റ്​​ മു​ഹ​മ്മ​ദ് അ​ലി പീ​റ്റെ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ കോ​യ കോ​ഴി​ക്കോ​ട്, സെ​ക്ര​ട്ട​റി സി​നാ​ൻ, ദ​മ്മാം വ​നി​ത ഘ​ട​കം പ്ര​സി​ഡ​ന്‍റ്​ സ​അ​ദ ഹ​നീ​ഫ്, നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ബ​ഷീ​ർ ക​ണ്ണൂ​ർ എ​ന്നി​വ​ർ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. അ​ഷ്‌​ക​ർ ഗ​നി, ജാ​ഫ​ർ തി​രു​വ​ന​ന്ത​പു​രം, അ​ർ​ശ​ദ് അ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WinnersRamadan MusaBaqah
News Summary - Winners of 'Ramadan MusaBaqah' announced
Next Story