'ഗാന്ധിസ്മൃതി'മത്സര വിജയികൾ
text_fieldsഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഗാന്ധിസ്മൃതി’മത്സര വിജയികളെ ഒ.ഐ.സി.സി ജുബൈൽ ഘടകം ഭാരവാഹികൾ പ്രഖ്യാപിക്കുന്നു
ജുബൈൽ: ഒ.ഐ.സി.സി ജുബൈൽ ഘടകം ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഗാന്ധിസ്മൃതി'മത്സര വിജയികളെ പ്രഖ്യാപിച്ചു.ജൂനിയർ വിഭാഗത്തിൽ സെബ അജ്മൽ, എയ്ഞ്ചൽ സാറാ തോമസ്, ശ്രേയ ശ്രീകുമാർ എന്നിവരും സീനിയർ വിഭാഗത്തിൽ അമാന സാജൻ, ഫവാസ് അഷ്റഫ്, ആയിഷ ഷദാ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അലി മുഹമ്മദ് സജൂബ്, പാർഥസാരഥി, ആരോൺ മാത്യു രഞ്ജിത്, പൃഥ്വിരാജ് അമീൻ എന്നിവർ ജൂനിയർ വിഭാഗത്തിലും ഐഷ ഷസ, ഷെസ ഫാത്തിമ, വഫി ഖൻസ, റിസ മറിയം ചാവദി, സൂഫിയ സിയാദ് എന്നിവർ സീനിയർ വിഭാഗത്തിലും പ്രത്യേക പ്രോത്സാഹന സമ്മാനത്തിനർഹരായി.
നൂഹ് പാപ്പിനിശ്ശേരി, ഷിബു സേവ്യർ എന്നിവരുടെ നേതൃത്വത്തിലാണ് സമ്മാനത്തിനർഹമായ സൃഷ്ടികൾ തിരഞ്ഞെടുത്തത്. പ്രസിഡൻറ് വിത്സൺ പാനായിക്കുളം, നജീബ് വക്കം, ആഷിക് മാത്തോട്ടം, രഞ്ജിത്ത് മാത്യു എന്നിവർ വിജയികളെ പ്രഖ്യാപിച്ചു. ബെൻസി ആംബ്രോസ് ചടങ്ങ് നിയന്ത്രിച്ചു.വിജയികൾക്കുള്ള അവാർഡും സർട്ടിഫിക്കറ്റും ഉടൻതന്നെ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

