46-ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സര വിജയികൾക്ക് ആദരം
text_fieldsമക്ക: സൽമാൻ രാജാവിെൻറ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിച്ച 46-ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ-മനഃപാഠ മത്സരത്തിലെ വിജയികളെ ആദരിച്ചു. മക്ക ഹറമിൽ നടന്ന ചടങ്ങിൽ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഇസ്‌ലാമിക കാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ്, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലോകമെമ്പാടുമുള്ള 133 രാജ്യങ്ങളിൽ നിന്നായി പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന 334 മത്സരാർഥികളാണ് ഇത്തവണ പങ്കെടുത്തത്.
ആകെ ഒരു കോടി റിയാലാണ് സമ്മാനത്തുകയായി വിതരണം ചെയ്തത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ആൺകുട്ടികളുടെ വിഭാഗത്തിൽ സൗദി അറേബ്യ, ലിബിയ, ബംഗ്ലാദേശ്, മ്യാന്മർ എന്നിവിടങ്ങളിൽനിന്നുള്ള മത്സരാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
ഒന്നാം വിഭാഗത്തിൽ സൗദിയിൽനിന്നുള്ള അബ്ദുറഹ്മാൻ ബിൻ മുഖ്താർ ബിൻ അഹ്മദ് ഒന്നാം സ്ഥാനവും (അഞ്ച് ലക്ഷം റിയാൽ), സിറിയയുടെ അബ്ദുൽ കരീം റജബ് രണ്ടാം സ്ഥാനവും (4.5 ലക്ഷം റിയാൽ), കിർഗിസ്ഥാെൻറ ഖാസീഫ് റസൂൽ താലന്ത് ബെക്കോവിച്ച് മൂന്നാം സ്ഥാനവും (നാല് ലക്ഷം റിയാൽ) നേടി. സൗദിയുടെ അബ്ദുല്ല ബിൻ അഹ്മദ് അൽ മുത്വവ്വഅ് (3.5 കോടി റിയാൽ), കാമറൂണിെൻറ ഉമർ ഫാറൂഖ് (3.25 കോടി റിയാൽ) എന്നിവർ നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.
രണ്ടാം വിഭാഗത്തിൽ സൗദിയുടെ ഉമർ ബിൻ അബ്ദുല്ല അൽ സുബൈഹ് ഒന്നാം സ്ഥാനവും (മൂന്ന് ലക്ഷം റിയാൽ), അൾജീരിയയുടെ ഫത്താൽ സകരിയ്യ രണ്ടാം സ്ഥാനവും (2.75 ലക്ഷം റിയാൽ), ബഹ്റൈെൻറ ബദർ സാഇദ് ഹാമിദ് യൂസഫ് മൂന്നാം സ്ഥാനവും (2.5 ലക്ഷം റിയാൽ) നേടി. സൗദിയുടെ അഹ്മദ് ബിൻ ഹാമിദ് അൽ സുഹൈലി (2.35 ലക്ഷം റിയാൽ), നൈജീരിയയുടെ മുഹമ്മദ് മുറാഫ അബ്ദുല്ല (2.2 ലക്ഷം റിയാൽ) എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
മൂന്നാം വിഭാഗത്തിൽ ലിബിയയുടെ നാജി അത്വിയ നാജി ബിൻ സുലൈമാൻ ഒന്നാം സ്ഥാനം (രണ്ട് ലക്ഷം റിയാൽ) നേടിയപ്പോൾ ടുണീഷ്യയുടെ മുഹമ്മദ് അൽ ഹാദി അൽഗർബി (1.9 ലക്ഷം റിയാൽ), ബംഗ്ലാദേശിെൻറ ശൈഖ് മുഹമ്മദ് മഹമൂദ് അൽ ഹസൻ (1.8 ലക്ഷം റിയാൽ), യു.കെയുടെ ഉബൈദ് ഹുസൈൻ (1.7 ലക്ഷം റിയാൽ), ഇന്തോനേഷ്യയുടെ മുഹമ്മദ് ഹസ്ബി അൽ സിദ്ദീഖ് (1.6 ലക്ഷം റിയാൽ) എന്നിവർ അടുത്ത സ്ഥാനങ്ങൾ കരസ്ഥമാക്കി.
നാലാം വിഭാഗത്തിൽ ബംഗ്ലാദേശിെൻറ മുഹമ്മദ് സകരിയ്യ ഒന്നാം സ്ഥാനം (1.5 ലക്ഷം റിയാൽ) സ്വന്തമാക്കി. ലിബിയയുടെ ഹമ്മാം മുസ്തഫ അൽ ഉബൈദ് സുറൈഖാൻ (1.4 ലക്ഷം റിയാൽ), കിർഗിസ്ഥാെൻറ മിർബെക്കോവ് മൂസ (1.3 ലക്ഷം റിയാൽ), സിറിയയുടെ അബ്ദുൽ ഹാദി അബ്ദുൽ ഹലീം (1.2 ലക്ഷം റിയാൽ), മ്യാന്മറിെൻറ ഷായ്ൻ ഹിറ്റീറ്റ് (1.1 ലക്ഷം റിയാൽ) എന്നിവരും വിജയികളായി.
അഞ്ചാം വിഭാഗത്തിൽ മ്യാന്മറിെൻറ തുറിയാ നൗങ് ഒന്നാം സ്ഥാനവും (65,000 റിയാൽ), തായ്ലൻഡിെൻറ ശാകിർ ശൈഖ് ഫാസൂബ് (60,000 റിയാൽ), ശ്രീലങ്കയുടെ മുഹമ്മദ് ഇംദാദ് ഇയാസ് (55,000 റിയാൽ), മഡഗാസ്കറിെൻറ നാസർ ഷാനി ഖാൻ (50,000 റിയാൽ), ബ്രസീലിെൻറ ബറാഅ് അൽസഈം (45,000 റിയാൽ) എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളും നേടി.
പെൺകുട്ടികളുടെ വിഭാഗത്തിലും ശക്തമായ മത്സരമാണ് നടന്നത്. ഒന്നാം വിഭാഗത്തിൽ അൾജീരിയയുടെ ജുമാന ശറാഇത്തിയ ഒന്നാം സ്ഥാനം നേടി അഞ്ച് ലക്ഷം റിയാൽ സ്വന്തമാക്കി. സൗദി അറേബ്യയുടെ റഗദ് ബിൻത് ഹുസൈൻ ആൽഫർഹാൻ (4.5 ലക്ഷം റിയാൽ), സൗദിയുടെ തന്നെ ഹിബ ബിൻത് മാജിദ് അൽസ്വഫ്ഫദി (നാല് ലക്ഷം റിയാൽ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഈജിപ്തിെൻറ ഈമാൻ ജമാൽ ഫാറൂഖ് ഹസൻ (3.5 ലക്ഷം റിയാൽ), സിറിയയുടെ സ്വബീഹ ബർഗൂത് (3.25 ലക്ഷം റിയാൽ) എന്നിവർ നാല്, അഞ്ച് സ്ഥാനങ്ങളിലെത്തി.
രണ്ടാം വിഭാഗത്തിൽ നൈജീരിയയുടെ മർയം താൻ അസ്മി ഇബ്രാഹിം ഒന്നാം സ്ഥാനം (മൂന്ന് ലക്ഷം റിയാൽ) നേടി. ബഹ്റൈെൻറ അമത്തുറഹ്മാൻ ബദീഅ് കുലൈബ് (2.75 ലക്ഷം റിയാൽ), സൗദിയുടെ അമാനി ബിൻത് ശാഇഅ് അൽ ഹാരിഥി (2.5 ലക്ഷം റിയാൽ), സൗദിയുടെ സൈനബ് ബിൻത് ഇബ്രാഹിം ഇദ്‌രീസ് (2.35 ലക്ഷം റിയാൽ), സൗദിയുടെ ശുമൂഖ് ബിൻത് ഫാഇസ് (2.2 ലക്ഷം റിയാൽ) എന്നിവരും വിജയികളായി.
മൂന്നാം വിഭാഗത്തിൽ അൾജീരിയയുടെ സ്വഫാ ഈമാൻ ബിൻത് യഹ്‌യ ഒന്നാം സ്ഥാനവും (രണ്ട് ലക്ഷം റിയാൽ), ഘാനയുടെ സൈനബ് അബ്ദുറഹ്മാൻ (1.9 ലക്ഷം റിയാൽ), ബംഗ്ലാദേശിെൻറ മുസ്ഫിറ ബിൻത് മഹമൂദ് (1.8 ലക്ഷം റിയാൽ), മാലിദ്വീപിെൻറ ഫാത്വിമ ശായാ സാഹിർ (1.7 ലക്ഷം റിയാൽ), കെനിയയുടെ ഫത്ഹിയ ഹസൻ റഷീദ് (1.6 ലക്ഷം റിയാൽ) എന്നിവർ അടുത്ത സ്ഥാനങ്ങളും കരസ്ഥമാക്കി.
നാലാം വിഭാഗത്തിൽ മ്യാന്മറിെൻറ തിൻ ജി മൂൺ ഒന്നാം സ്ഥാനം (1.5 ലക്ഷം റിയാൽ) നേടി. ഫലസ്തീെൻറ റുബാ ശാഹിർ യൂസഫ് യൂനുസ് (1.4 ലക്ഷം റിയാൽ), ബംഗ്ലാദേശിെൻറ റാബിത ബിൻത് റമദാൻ (1.3 ലക്ഷം റിയാൽ), ഒമാെൻറ മൈസം ബിൻത് അഹ്മദ് അൽ ഹബ്സിയ (1.2 ലക്ഷം റിയാൽ), ഇന്തോനേഷ്യയുടെ ഫാഹിമ നജാഹത്തു അശ്ശരീഫ (1.1 ലക്ഷം റിയാൽ) എന്നിവർ തുടർസ്ഥാനങ്ങളിൽ എത്തി.
അഞ്ചാം വിഭാഗത്തിൽ മഡഗാസ്കറിെൻറ ഫാനോമിസാൻറ്സോവ ഫരീദ റസാനജാക ഒന്നാം സ്ഥാനം (65,000 റിയാൽ) സ്വന്തമാക്കിയപ്പോൾ ബാർബഡോസിെൻറ മരിയ മാമാദെ (60,000 റിയാൽ), സെൻട്രൽ ആഫ്രിക്കയുടെ കൽത്തൂമ കബാറോ (55,000 റിയാൽ), മൗറീഷ്യസിെൻറ ഹിബ ബിൻത് സുഫാർ ഹൻസെ (50,000 റിയാൽ), ബോസ്നിയ ആൻഡ് ഹെർസഗോവിനയുടെ ലെയ്‌ല ബാറ്റോറിച്ച് (45,000 റിയാൽ) എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

