സ്വപ്നങ്ങളുമായവരെത്തി, വിജയമന്ത്രങ്ങളുമായി മടങ്ങി
text_fieldsജിദ്ദ: ഗള്‍ഫ്മാധ്യമം സംഘടിപ്പിച്ച എജ്യുകഫെ വിദ്യാഭ്യാസ, കരിയര്‍ മേഖലയിലെ വിജയ മന്ത്രങ്ങളുടെ സംഗമ വേദിയായി. വിദ്യാഭ്യാസ രംഗത്തെ നൂതന തന്ത്രങ്ങളും രീതികളും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ആകര്‍ഷകവും പുതുമയാര്‍ന്നതുമായ രീതിയില്‍ പ്രമുഖ ട്രെയിനര്‍മാരും, വിദ്യാഭ്യാസവിചക്ഷണരും അവതരിപ്പിച്ചതോടെ ജിദ്ദ ഇൻറര്‍ നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ അങ്കണം മറക്കാനാവാത്ത വിജ്ഞാനവിരുന്നിെൻറ വേദിയായി. പരിശീലകർ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചത് വിദ്യാർഥികളെ ആവേശം കൊള്ളിച്ചു. പ്രവാസി മലയാളി ചരിത്രത്തിലെ വേറിട്ടതും ഏറെ കൗതുകകരവും വിജ്ഞാനപ്രദവുമായിരുന്നു ഇന്നലെ രാവിലെ പത്തര മുതല്‍ വൈകുന്നേരം ഏഴ് വരെ നടന്ന വിദ്യാഭ്യാസ കരിയര്‍ മേളയിലെ ഒരോ പരിപടികളും. സ്വപ്നങ്ങളുമായി മേളക്കെത്തിയ നൂറുക്കണക്കിന് വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ ഉയരങ്ങള്‍ കീഴടക്കാനുള്ള വിജയ മന്ത്രങ്ങളും എത്ര വലിയ മോഹങ്ങളും കീഴടക്കാന്‍ കഴിയുമെന്ന ശുഭാപ്തിയോടെയുമാണ് വേദി വിട്ടത്. ജനബാഹുല്യവും സംഘാടക മികവും കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി.
സൗദി ദുബൈയിൽ നടന്ന എജ്യുകഫെയുടെ ചുവട് പിടിച്ചാണ് ജിദ്ദയിലും നടത്തിയത്. ജിദ്ദയിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും ഏറെ കൊതിച്ചിരുന്ന പരിപാടിയുടെ സാക്ഷാത്കാരം കൂടിയാണ് ഇന്നലെ ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്ക്കൂള്‍ അങ്കണത്തില്‍ അരങ്ങേറിയത്. വലിയ ആവേശത്തോടെയാണ് വിവിധ സ്കൂൾ അധികൃതരും പരിപാടിയെ വരവേറ്റത്. രാവിലെ രജിസ്ട്രേഷന്‍ കൗണ്ടറിനു മുമ്പിലുണ്ടായിരുന്നു നീണ്ട ക്യൂ ഇതിനു തെളിവായി. പുതിയ കോഴ്സുകള്‍ പരിചയപ്പെടുത്താനും തെരഞ്ഞെടുക്കാനും അവസരമൊരുക്കിയ മേള വിദ്യാര്‍ഥിനികളും അവരുടെ രക്ഷിതാക്കളിലും നവ്യാനുഭവവും കൗതുകമുണര്‍ത്തി.
വിദ്യാഭ്യാസ കരിയര്‍ മേള മികച്ച പരിപാടിയായിരുന്നുവെന്ന് അല്‍മവാരിദ് സ്കൂളിലെ ബീഹാറില്‍ നിന്നുള്ള പത്താം ക്ളാസ് വിദ്യാര്‍ഥി റെയ്ഹാന്‍ പറഞ്ഞു. മേളയെ ഒരിക്കലും മറക്കില്ലെന്ന് നോവല്‍ സ്ക്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥി സഫ്വാന്‍ പറഞ്ഞു. താല്‍പര്യമുണ്ടാക്കുന്നതും മികച്ചതുമായിരുന്നുവെന്ന് ഇന്ത്യന്‍ എംബസി സ്ക്കൂള്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥികളായ മുസൈദ്, നബീല്‍, മുഹമ്മദ് ഇബ്രാഹീം എന്നിവര്‍ പറഞ്ഞു. വളരെ നല്ല പരിപാടിയായിരുന്നുവെന്ന് ഇന്ത്യന്‍ എംബസി സ്ക്കൂള്‍ ഏഴാം ക്ളാസ് വിദ്യാര്‍ഥിയായ അഹമദ് അശ്ഫാഖ് പറഞ്ഞു. പ്രചോദനമുണ്ടാക്കുന്നതും ബോറടിപ്പിക്കാത്തതുമായിരുന്നുവെന്ന് എംബസി സ്ക്കൂള്‍ വിദ്യാര്‍ഥികളായ സബ്രീന, ഫാത്തിമ ഹന്ന, ഹംന എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
