Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാറ്റിൽ നിന്ന്​ ഉൗർജം;...

കാറ്റിൽ നിന്ന്​ ഉൗർജം; കിങ്​ അബ്​ദുല്ല ഇകണോമിക്​ സിറ്റി കരാർ ഒപ്പുവെച്ചു

text_fields
bookmark_border
കാറ്റിൽ നിന്ന്​ ഉൗർജം; കിങ്​ അബ്​ദുല്ല ഇകണോമിക്​ സിറ്റി കരാർ ഒപ്പുവെച്ചു
cancel

ജിദ്ദ: കാറ്റിൽ നിന്ന്​ വൈദ്യുതി ഉണ്ടാക്കുന്നതിന്​ റാബിഗിലെ കിങ്​ അബ്​ദുല്ല ഇക്കണോമിക്​ സിറ്റിയും ഇൻറർനാഷനൽ വിൻഡ്​ എനർജി കമ്പനിയും കരാർ ഒപ്പുവെച്ചു. ഇകണോമിക്​ സിറ്റിയിൽ ഇതിനായി കാറ്റാടി പ്ലാൻറ്​ സ്​ഥാപിക്കും. ഇതിനാവശ്യമായ ടവറുകളും മറ്റും സംവിധാനങ്ങളും ഇൻറർനാഷനൽ വിൻഡ്​ എനർജി​ കമ്പനിയാണ്​ ഒരുക്കുക. 

പുനരുപയുക്​ത ഉൗർജ രംഗത്ത്​ വലിയ മുന്നേറ്റം സാധ്യമാക്കുന്ന കരാറിൽ ഒപ്പുവെക്കാൻ കഴിഞ്ഞതിൽ കിങ്​ അബ്​ദുല്ല ഇക്കണോമിക്​ സിറ്റി എക്​സിക്യൂട്ടീവ്​ മേധാവി ഫഹദ്​്​ അൽറഷീദ്​ സ​ന്തുഷ്​ടി പ്രകടിപ്പിച്ചു. 1,02,000 ചതുരശ്ര മീറ്ററിലാണ്​ പ്ലാൻറ്​ നിർമിക്കുന്നത്​. ഇൻഡസ്​ട്രിയൽ വാലിയെ വ്യത്യസ്​ഥ വ്യവസായ, സേവന പദ്ധതികളിലൂടെ വികസിപ്പിക്കുകയും നിക്ഷേപകർക്ക്​ അവസരമൊരുക്കുകയുമാണ്​ ലക്ഷ്യമിടുന്നത്​. വിഷൻ 2030 ലൂടെ ദേശീയ, അന്തർദേശീയ നിക്ഷേപകർക്ക്​ കവാടം തുറക്കപ്പെട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newswind power
News Summary - wind power-saudi-gulf news
Next Story