ടി.എം.ഡബ്ല്യു.എ നാനോ ക്രിക്കറ്റ് ടൂർണമെന്റിൽ വിൽസ് സൈദാർ പള്ളി ജേതാക്കൾ
text_fieldsജിദ്ദയിലെ തലശ്ശേരി മാഹി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച നാനോ ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ വിൽസ് സൈദാർ പള്ളി ടീം ട്രോഫിയുമായി
ജിദ്ദ: ജിദ്ദയിലെ തലശ്ശേരി മാഹി വെൽഫെയർ അസോസിയേഷൻ (ടി.എം.ഡബ്ല്യു.എ) അംഗങ്ങൾക്കായി ബ്രീസ് എയർകണ്ടിഷന്റെ സഹായത്തോടെ നടത്തിയ നാനോ ക്രിക്കറ്റ് ടൂർണമെന്റിൽ വിൽസ് സൈദാർ പള്ളി ജേതാക്കളായി. പള്ളൂർ സി.സിയെ തോൽപിച്ചാണ് വിൽസ് സൈദാർ പള്ളി കിരീടം ചൂടിയത്.
സ്റ്റുഡന്റസ് സി.സി, കതിരൂർ ബ്രദേഴ്സ്, മാഹി ബ്രദേഴ്സ് എന്നിവരാണ് ടൂർണമെന്റിൽ പങ്കെടുത്ത മറ്റു ടീമുകൾ. ലീഗടിസ്ഥാനത്തിൽ നടന്ന ടൂർണമെന്റിലെ ലീഗ് മത്സരങ്ങളിൽ രണ്ടു മത്സരങ്ങളിൽ വിജയികളെ നിശ്ചയിച്ചത് സൂപ്പർ ഓവറിലൂടെയായിരുന്നു. ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച അസ്ലമിനെ മികച്ച താരമായി തിരഞ്ഞെടുത്തു. ടൂർണമെന്റിലുടനീളം മികച്ച ബാറ്റിങ് പ്രകടനം നടത്തിയ മുഹമ്മദ് ഇർഷാദിനെ മികച്ച ബാറ്ററായി തിരഞ്ഞെടുത്തു. മികച്ച ബൗളർക്കുള്ള പുരസ്കാരം നിർഷാദ് സ്വന്തമാക്കി. മികച്ച ഫീൽഡറായി മെഹ്ഫൂസിനെയും സ്പിരിറ്റ് ഓഫ് ദി അവാർഡിന് കബീർ അഹ്മദിനെയും തിരഞ്ഞെടുത്തു.
മികച്ച ക്യാച്ചിനുള്ള അവാർഡ് സിയാദ് കിടാരനും മികച്ച വിക്കറ്റ് കീപ്പറായി മൻസൂറിനെയും തിരഞ്ഞെടുത്തു. ടൂർണമെന്റിലുടനീളം മികച്ച ആൾറൗണ്ട് പ്രകടനം കാഴ്ചവെച്ച വിൽസ് സൈദാർപള്ളിയുടെ ഡെയ്ഫുസിനെ ടൂർണമെന്റ് താരമായും തിരഞ്ഞെടുത്തു. ടി.എം.ഡബ്ല്യു.എ പ്രസിഡന്റ് വി.പി. സലീം, വൈസ് പ്രസിഡന്റ് പി.എ. അര്ഷാദ് എന്നിവർ ചേർന്ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ബ്രീസ് എയർകണ്ടീഷൻ മാനേജിങ് ഡയറക്ടർ കെ.എം. റിയാസ് ജേതാക്കൾക്കുള്ള ട്രോഫി വിതരണം ചെയ്തു. ടി.എം.ഡബ്ല്യു.എ സ്പോർട്സ് വിങ് തലവൻ വി.പി റാസിഖ് സമാപന ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എൻ.വി സമീർ സ്വാഗതം പറഞ്ഞു. മറ്റു ഭാരവാഹികളായ നിർഷാദ്, വി.പി റിജാസ്, സഹനാസ്, ജാസിം ഹാരിസ്, മക്ബൂൽ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

