പ്രവാസി പുനരുദ്ധാരണ നിയമത്തിന് ആവുന്നതെല്ലാം ചെയ്യും -അഡ്വ. ഹാരിസ് ബീരാൻ എം.പി
text_fieldsകെ.എം.സി.സി ജിദ്ദ എറണാകുളം ജില്ല കമ്മിറ്റി നൽകിയ
സ്വീകരണ പരിപാടിയിൽ അഡ്വ. ഹാരിസ് ബീരാൻ എം.പി
സംസാരിക്കുന്നു.
ജിദ്ദ: പ്രവാസി പുനരധിവാസം നിയമമാക്കുന്നതിന് ആവുന്നതെല്ലാം ചെയ്യുമെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി പറഞ്ഞു. കെ.എം.സി.സി ജിദ്ദ എറണാകുളം ജില്ല കമ്മിറ്റി നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രത്യേക ഓർഡിനൻസുകൾ കൊണ്ട് പ്രവാസികളുടെ പ്രയാസങ്ങൾ പൂർണമായും പരിഹരിക്കാൻ കഴിയില്ല.
വോട്ടവകാശം ഉൾപ്പെടെയുള്ള പ്രവാസി പ്രശ്നങ്ങൾ പഠിച്ചു അവ നേടിയെടുക്കുന്നതിൽ പ്രവാസലോകത്തോടൊപ്പം എന്നും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. മക്കളുടെ തുടർവിദ്യാഭ്യാസവും യാത്രാപ്രശ്നവും കാലങ്ങളായി ഗൾഫ് മേഖലയിൽനിന്നും കേൾക്കുന്ന പരാതിയാണെന്ന് അദ്ദേഹം പറഞ്ഞു.
ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മ്ദ് ഖാന് സൂരിയുമായി നടത്തിയ കൂടിക്കാഴ്ച ആശാവഹമായിരുന്നു. ഹജ്ജ് സേവനരംഗത്തെ പ്രശ്നങ്ങൾ അദ്ദേഹത്തിന് പൂർണമായും ബോധ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ ഭാവിയിൽ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും അഡ്വ. ഹാരിസ് ബീരാൻ എം.പി പറഞ്ഞു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. റഷീദ് ചാമക്കാട്ട് അധ്യക്ഷത വഹിച്ചു.
റഷീദ് ചാമക്കാട്ട് ഉപഹാരം കൈമാറി. നാഷനൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട്, സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, കെ.എം.സി.സി വനിതവിങ് ജനറൽ സെക്രട്ടറി ഷമീല മൂസ, കലാം സഖാഫി പല്ലാരിമംഗലം എന്നിവർ സംസാരിച്ചു.
ഡോ. ബിൻയാം ഉസ്മാൻ, അനസ് അരിമ്പ്രശ്ശേരി, ശാഫി കാലടി, കെ.എ. അബ്ദുൽ റഷീദ് എന്നിവർ വിവിധ വിഷയങ്ങളിൽ സംവദിച്ചു. കൊച്ചുമുഹമ്മദ് അല്ലപ്ര, പി.എ. അബ്ദുൽ റഷീദ് ആലുവ, അഡ്വ. ഷിയാസ് കവല, അനീസ് ഓടക്കാലി, അലി കല്ലുമ്പുറം എന്നിവർ നേതൃത്വം നൽകി. ജാബിർ മടിയൂർ സ്വാഗതവും ശാഫി കാലടി നന്ദിയും പറഞ്ഞു. മുഹമ്മദ് അമീൻ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

