ഇരുഹറമുകളുടെ സന്ദേശം പ്രചരിപ്പിക്കുന്നത് തുടരും -ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്
text_fieldsഡോക്ടേഴ്സ് ദിനാഘോഷം സീനിയർ എക്സിക്യൂട്ടിവ് അംഗം ഡോ. അബ്ദുൽ സലാം
കേക്ക് മുറിച്ചു തുടക്കം കുറിക്കുന്നു
മദീന: ആഗോളതലത്തിൽ മക്ക, മദീന ഹറമുകളുടെ സന്ദേശം പ്രതിഫലിപ്പിക്കുന്നതിനായി പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നത് തുടരുമെന്ന് ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. മദീന പ്രവാചക പള്ളിയിൽ സംഘടിപ്പിച്ച ഹജ്ജ് സീസണിന്റെ സമാപന ചടങ്ങിലാണ് അൽസുദൈസ് ഇക്കാര്യം പറഞ്ഞത്. ഇരുഹറമുകളുടെ സന്ദേശം മിതത്വത്തിലും സന്തുലിതാവസ്ഥയിലും പ്രതിഫലിപ്പിക്കുന്ന വിധത്തിൽ മതപരമായ പ്രവർത്തന സംവിധാനത്തെ അതിന്റെ വിവിധ കാര്യങ്ങളിലും മേഖലകളിലും വികസിപ്പിക്കുന്നത് തുടരേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. നേടിയ നേട്ടങ്ങളെയും ഫലങ്ങളെയും പ്രശംസിച്ചു. ഹജ്ജ് സീസണിൽ സേവനത്തിൽ പങ്കെടുത്ത സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. സന്ദർശകർക്കും തീർഥാടകർക്കും സേവനം നൽകുന്നതിൽ വിശിഷ്ട ശ്രമങ്ങൾ നടത്തിയവരെ അൽസുദൈസ് ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

