യമൻ സമാധാന പദ്ധതിക്ക് വ്യാപക പിന്തുണ
text_fieldsജിദ്ദ: യമൻ പ്രതിസന്ധി പരിഹരിക്കുന്നതിന് സൗദി അറേബ്യ പ്രഖ്യാപിച്ച പുതിയ സമാധാന പദ്ധതിയെ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും സ്വാഗതം ചെയ്തു.
യു.എന്നിെൻറ മേൽനോട്ടത്തിൽ യമനിലുടനീളം വെടിനിർത്തൽ നടപ്പാക്കുക, ഹുദൈദ തുറമുഖം ഉപരോധം ലഘൂകരിക്കുക, സൻആ വിമാനത്താവളം തുറക്കാൻ അനുവദിക്കുക തുടങ്ങിയവ കാര്യങ്ങൾ ഉൾപ്പെടുന്ന സമാധാന പദ്ധതിയിലൂടെ യമൻ പ്രതിസന്ധിക്ക് സമഗ്രമായ പരിഹാരത്തിലെത്താൻ സാധിക്കുമെന്ന് വിവിധ രാജ്യങ്ങൾ അഭിപ്രായപ്പെട്ടു.
ഗൾഫ് രാജ്യങ്ങൾക്കു പുറമെ അമേരിക്ക, ബ്രിട്ടൻ, പാക്കിസ്താൻ, യമൻ, ഇൗജിപ്ത്, ജോർഡൻ, സുഡാൻ, ജിബൂത്തി തുടങ്ങിയ രാജ്യങ്ങളും യു.എൻ, ജി.സി.സി കൗൺസിൽ, ഒ.െഎ.സി, അറബ് ആഭ്യന്തര മന്ത്രിമാരുടെ ജനറൽ സെക്രേട്ടറിയറ്റ്, റെഡ്ക്രസൻറ് അറബ് ഒാർഗനൈസേഷൻ തുടങ്ങിയ സംഘടനകളും സ്വാഗതം ചെയ്തതിലുൾപ്പെടും.
അമേരിക്ക
സൗദി അറേബ്യയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അടിയന്തര വെടിനിർത്തലിന് സന്നദ്ധരാകണമെന്നും യു.എന്നിനു കീഴിൽ ചർച്ചകളിൽ ഏർപ്പെടണമെന്നും എല്ലാ പാർട്ടികളോടും യു.എസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വെടിനിർത്തലിനുള്ള സൗദിയുടെയും യമൻ ഗവൺമെൻറിെൻറയും പ്രതിജ്ഞാബദ്ധതയെ സ്വാഗതം ചെയ്യുന്നു. പോരാട്ടം അവസാനിപ്പിക്കാൻ സൗദി നടത്തുന്ന ശ്രമം പ്രശംസാർഹമാണ്. ഇത് അമേരിക്കയുടെയും യു.എന്നിെൻറയും ഒത്തുതീർപ്പ് ശ്രമങ്ങളെ ശക്തമാക്കുമെന്ന് യു.എസ് വിദേശകാര്യ വക്താവ് ഗലീന പോർട്ടർ പറഞ്ഞു.
യു.എൻ
യമനിൽ യുദ്ധം അവസാനിപ്പിക്കാൻ സൗദി അറേബ്യയുടെ സമാധാന ശ്രമങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് യു.എൻ വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു.
ബ്രിട്ടൻ
യമൻ പ്രതിസന്ധി അവസാനിപ്പിച്ച് സമഗ്രമായൊരു രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള സൗദിയുടെ സമാധാന പദ്ധതി സ്വാഗതംചെയ്യുന്നുവെന്ന് ബ്രിട്ടൻ പറഞ്ഞു. യമനിൽ വെടിനിർത്തലും മാനുഷിക സഹായത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള പ്രവർത്തനവും അനിവാര്യമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പ്രസ്താവനയിൽ പറഞ്ഞു.
പാകിസ്താൻ
യമൻ പ്രതിസന്ധി പരിഹരിക്കാനുള്ള സമഗ്രമായൊരു റോഡ് മാപ്പാണ് സൗദിയുടെ സമാധാന പദ്ധതിയെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
യമൻ
യമൻ പ്രതിസന്ധി പരിഹരിക്കുന്ന സൗദി അറേബ്യയുടെ സമാധാന പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി യമൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സമാധാനത്തിനുള്ള എല്ലാ ആഹ്വാനങ്ങളോടും ചർച്ചകളോടും ഗവൺമെൻറിെൻറ നിലപാടാണിത്.
യമൻ ജനതയുടെ കഷ്ടപാടുകൾ കുറക്കാനുള്ള അതീവ താൽപര്യത്തിെൻറ ഭാഗമായി ഇതിനെ കാണുന്നുവെന്നും വിദേശകാര്യാലയം പറഞ്ഞു.
ഇൗജിപ്ത്
യമൻ പ്രതിസന്ധിക്ക് ഒത്തുതീർപ്പിലെത്താൻ സൗദി അറേബ്യ നടത്തുന്ന ആത്മാർഥമായ ശ്രമങ്ങളെയും ഉത്സാഹത്തെയും ഇൗജിപ്ത് അഭിനന്ദിച്ചു. യമനിൽ രാഷ്ട്രീയ പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഇതു സഹായിക്കും. സമാധാനം സ്ഥാപിക്കാൻ സൗദി പദ്ധതിയോട് സഹകരിക്കാൻ എല്ലാ യമൻ പാർട്ടികളോടും ഇൗജിപ്ത് ആവശ്യപ്പെട്ടു.
ജോർഡൻ
സൗദി അറേബ്യ പ്രഖ്യാപിച്ച യമൻ സമാധാന പദ്ധതിക്ക് അമ്മാെൻറ പിന്തുണയുണ്ടാകുമെന്ന് ജോർഡൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദി പറഞ്ഞു.
സുഡാൻ
യമനിലും മേഖലയിലും എല്ലാ രാജ്യങ്ങളിലും സ്ഥിരതയുണ്ടാകാനുള്ള സൗദി അറേബ്യയുടെ താൽപര്യം പ്രകടമാക്കുന്നതാണ് യമൻ സമാധന പദ്ധതി പ്രഖ്യാപനമെന്നും പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്നും സുഡാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
യു.എ.ഇ
യമനിൽ സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലെത്താൻ സൗദി അറേബ്യ പ്രഖ്യാപിച്ച പദ്ധതിക്ക് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സാഇദ് ആൽ നഹ്യാൻ പറഞ്ഞു.
പദ്ധതി രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കും. പദ്ധതി നടപ്പാക്കുന്നതിൽ എല്ലാ പാർട്ടികളെയും പ്രതിജ്ഞാബദ്ധമാക്കുന്നതിലും വെടിനിർത്തുന്നതിനുമുള്ള ശ്രമങ്ങളിലും അന്താഷ്ട്ര സമൂഹം പങ്കുചേരണമെന്നും അഭ്യർഥിച്ചു.
ബഹ്റൈൻ
സൗദി അറേബ്യ പ്രഖ്യാപിച്ച സമാധാന പദ്ധതിക്ക് പൂർണ പിന്തുണയുണ്ടാകുമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യമനിൽ സുരക്ഷയും സ്ഥിരതയും സ്ഥാപിക്കാനും ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാനും സൗദി അറേബ്യ നടത്തുന്ന നിരന്തര ശ്രമത്തെ ബഹ്റൈൻ അഭിനന്ദിച്ചു.
കുവൈത്ത്
പ്രതിസന്ധി അവസാനിപ്പിക്കാൻ സൗദി സമാധാന പദ്ധതിയുമായി ക്രിയാത്മകമായി ഇടപെടാൻ യമൻ പാർട്ടികളോട് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സൗദി അറേബ്യ പ്രഖ്യാപിച്ച സമാധാന പദ്ധതി മേഖലയിലും ലോകത്തും സുരക്ഷയും സ്ഥിരതയും ഉണ്ടാക്കാൻ നടത്തുന്ന ശ്രമത്തെ സ്ഥിരീകരിക്കുന്നതാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഖത്തർ
യമനിൽ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ പദ്ധതികളെയും ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്ന് സൗദി അറേബ്യയുടെ പദ്ധതിയെക്കുറിച്ച് പ്രസ്താവനയിൽ ഖത്തർ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഒ.െഎ.സി
യമനിലും മേഖലയിലും സുരക്ഷക്കും സ്ഥിരതക്കും വേണ്ടിയുള്ള താൽപര്യമാണ് സൗദിയുടെ സമാധാന പദ്ധതിയെന്നും യമനിൽ രക്തച്ചൊരിച്ചിൽ തടയുന്നതിനും മാനുഷിക, സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നതിനും യമൻ ജനതയുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമുള്ള പദ്ധതിയെ എല്ലാ പാർട്ടികളും അംഗീകരിക്കണമെന്ന് ഒ.െഎ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹ്മദ് അൽ ഉസൈമീൻ പറഞ്ഞു.
അറബ് ലീഗ്
യമനിലെ സമഗ്രമായ ഒത്തുതീർപ്പിലേക്കുള്ള നല്ലൊരു ചുവടുവെപ്പിനെ പ്രതിനിധാനംചെയ്യുന്നതും യമൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാനുള്ള ശ്രമത്തെ പ്രതിഫലിപ്പിക്കുന്നതുമാണ് സമാധാന പദ്ധതിയെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽഗൈയ്ത് പറഞ്ഞു. പദ്ധതിക്ക് എല്ലാ പിന്തുണയുമുണ്ടാകും -അദ്ദേഹം പറഞ്ഞു.
ജി.സി.സി കൗൺസിൽ
സൗദി പദ്ധതിയെ പിന്തുണക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്നും നിലവിലെ പ്രതിബന്ധങ്ങളെ മറികടക്കാൻ സൗദി പദ്ധതിയോട് എല്ലാ യമൻ പാർട്ടികളും പ്രതികരിക്കണമെന്നും ജി.സി.സി കൗൺസിൽ സെക്രട്ടറി ജനറൽ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

