‘ആ അഭിമാന മുത്തം ആർ നൽകും?’, പ്രവചിക്കൂ, സമ്മാനം നേടൂ
text_fieldsറിയാദ്: ഫുട്ബാൾ ലോകകപ്പിെൻറ ആവേശം വാനോളമുയർത്തിക്കൊണ്ട് പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട പത്രമായ ‘ഗൾഫ് മാധ്യമം’, ‘സിറ്റി ഫ്ലവറു’മായി സഹകരിച്ച് പുതിയ ഓൺലൈൻ പോളിനും പ്രവചന മത്സരത്തിനും തുടക്കം കുറിച്ചു. ‘ആ അഭിമാന മുത്തം ആർ നൽകും?’ എന്ന തലക്കെട്ടിൽ ആരംഭിച്ചിരിക്കുന്ന ഈ കാമ്പയിൻ ഫുട്ബാൾ ആരാധകർക്ക് തങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ലോകകപ്പിെൻറ ഫലം പ്രവചിക്കാനും വോട്ട് രേഖപ്പെടുത്താനും മികച്ച അവസരമൊരുക്കുന്നു. തികച്ചും ലളിതവും സുതാര്യവുമായ രീതിയിലാണ് ഈ സംരംഭം ക്രമീകരിച്ചിരിക്കുന്നത്.
മത്സരത്തിൽ എങ്ങനെ പങ്കെടുക്കാം?
poll.madhyamam.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് വോട്ടെടുപ്പിലും പ്രവചന മത്സരത്തിലും നേരിട്ട് പങ്കെടുക്കാവുന്നതാണ്. സൗദി അറേബ്യയിലുള്ള ആർക്കും ഈ പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ട്. ഫിഫ ലോകകപ്പിെൻറ 40 ദിവസങ്ങളിലായി നടക്കുന്ന ഓരോ മത്സരങ്ങളുടെയും ഫലം കൃത്യമായി പ്രവചിക്കുന്നതിലൂടെ ആരാധകർക്ക് സമ്മാനങ്ങൾ നേടാനുള്ള സുവർണാവസരമാണ് ലഭിക്കുന്നത്. ദിവസേന വിജയികളെ തിരഞ്ഞെടുക്കും. എന്നാൽ ഈ ഫലം പ്രഖ്യാപിക്കുക അതത് ആഴ്ചാവസനമായിരിക്കും.
വിജയികളായി പ്രഖ്യാപിക്കപ്പെടുന്നവർക്ക് സൗദി അറേബ്യയിലുള്ള സിറ്റി ഫ്ലവറിെൻറ ഏത് ഔട്ട്‌ലെറ്റിൽ നിന്നും സമ്മാനങ്ങൾ കൈപ്പറ്റാം. കൂടാതെ, ഈ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഇഷ്ടാനുസരണം സാധനങ്ങൾ പർച്ചേസ് ചെയ്യാനുള്ള അവസരവും വിജയികൾക്ക് ലഭിക്കും.
ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിെൻറ ആവേശം വായനക്കാരിലേക്കും കായികപ്രേമികളിലേക്കും നേരിട്ടെത്തിക്കുന്ന ഈ വേറിട്ട മത്സരത്തിൽ പങ്കാളികളാകാനും കൈനിറയെ സമ്മാനങ്ങൾ നേടാനുമുള്ള അവസരമാണ് ഫുട്ബാൾ ആരാധകർക്ക് ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

