‘കേരളം മുന്നോട്ട് നടക്കുമ്പോൾ ഇന്ത്യ നടക്കുന്നത് പിന്നോട്ട്’
text_fieldsകേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ സമ്മേളനം സീബ കൂവോട് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കഴിഞ്ഞ ഒൻപതു വർഷത്തെ കേരളത്തിലെ വികസന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്ന് കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട് പറഞ്ഞു. പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ദാരിദ്ര്യ നിർമാർജനം, വയോജന ക്ഷേമം, ആരോഗ്യം എന്ന് വേണ്ട സാധാരണക്കാരനെ ബാധിക്കുന്ന എല്ലാ മേഖലകളിലും സർക്കാർ വികസനത്തിന്റെ കൈയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. എന്നാൽ മേൽ പറഞ്ഞ സർവ മേഖലകളിലും കേന്ദ്ര സർക്കാർ കഴിഞ്ഞ 10 വർഷത്തിലേറെയായി പിറകോട്ടാണ് സഞ്ചരിക്കുന്നതെന്നും ജനക്ഷേമമല്ല, വിഗ്രഹ ക്ഷേമമാണ് അവരുടെ അജണ്ടയെന്നും സീബ കൂട്ടിച്ചേർത്തു.കേളി കലാസാംസ്കാരിക വേദിയുടെ 12ാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന ആദ്യ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സീതാറാം യെച്ചൂരി നഗറിൽ നടന്ന ഏഴാമത് അസീസിയ ഏരിയ സമ്മേളനത്തിൽ പ്രസിഡന്റ് ഷാജി റസാഖ് അധ്യക്ഷതവഹിച്ചു. ഏരിയ ജോയന്റ് സെക്രട്ടറി സുഭാഷ് ആമുഖ പ്രസംഗം നടത്തി. തൗഫീർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
അലി പട്ടാമ്പി (പ്രസി.), സുധീർ പോരേടം (സെക്ര.), ലജീഷ് നരിക്കോട് (ട്രഷ.)
സെക്രട്ടറി റഫീഖ് ചാലിയം മൂന്നു വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ലജീഷ് നരിക്കോട് വരവുചെലവ് കണക്കും കേന്ദ്ര ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. നാലു യൂനിറ്റുകളെ പ്രതിനിധീകരിച്ച് എട്ടു പേർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി കമ്മിറ്റി അംഗം പ്രഭാകരൻ കണ്ടോന്താർ, റഫീഖ് ചാലിയം, ലജീഷ് നരിക്കോട് എന്നിവർ മറുപടി പറഞ്ഞു. സമ്മേളനം പുതിയ 19 അംഗ നേതൃത്വത്തെ തെരഞ്ഞെടുത്തു.ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സൻ പുന്നയൂർ ഭാരവാഹികളെ പ്രഖ്യാപിച്ചു. അലി പട്ടാമ്പി (പ്രസി.), സൂരജ്, അനീസ് (വൈ. പ്രസി.), സുധീർ പോരേടം (സെക്ര.), അജിത് പ്രസാദ്, സുഭാഷ് (ജോ. സെക്ര.), ലജീഷ് നരിക്കോട് (ട്രഷ.), റാഷിഖ് (ജോ. ട്രഷ.), സ്വാലിഹ്, ഷാജി റസാഖ്, ചാക്കോ ഇട്ടി, റഫീഖ് ചാലിയം, ഷമീർ ബാബു, മനോജ് മാത്യു, സജാദ്, ഷംസുദ്ദീൻ, മനോജ്, ശശി കാട്ടൂർ, പീറ്റർ ജോർജ്ജ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
സമ്മേളനം മൂന്നു പ്രമേയങ്ങൾ പാസാക്കി. ശശികാട്ടൂർ, മനോജ് മാത്യു, അലി പട്ടാമ്പി എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. കേന്ദ്ര സമ്മേളന പ്രതിനിധികളെ ജോയന്റ് സെക്രട്ടറി സുനിൽ കുമാർ പ്രഖ്യാപിച്ചു. സുഭാഷ് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. റാഷിഖ്, അജിത്, ചാക്കോ എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയായും ഹസ്സൻ പുന്നയൂർ, റഫീഖ് ചാലിയം, ലജീഷ് നരിക്കോട്, സുധീർ പോരേടം എന്നിവർ സ്റ്റിയറിങ് കമ്മിറ്റിയായും ഷാജി റസാഖ്, ഷംസുദ്ദീൻ, ഷാഫി എന്നിവർ പ്രസീഡിയമായും അജിത്, സൂരജ്, സുബീഷ് എന്നിവർ മിനിറ്റ്സ് കമ്മിറ്റി, അലി പട്ടാമ്പി, മനോജ് മാത്യു, ശശി കാട്ടൂർ പ്രമേയ കമ്മിറ്റി, സുഭാഷ്, റാഷിക്, ഷമീർ ബാബു എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയായും പ്രവർത്തിച്ച് സമ്മേളനം നിയന്ത്രിച്ചു. കേന്ദ്ര രക്ഷാധികാരി സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ കെ.പി.എം. സാദിഖ്, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി തുടങ്ങിയവർ സംസാരിച്ചു. സുധീർ പോരേടം സ്വാഗതവും നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

