‘കേരളത്തിൽ നടക്കുന്നത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പ്’
text_fieldsറിയാദ്: കേരളത്തിൽ ഇ.ഡി അന്വേഷണത്തിനെതിരെ സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങൾ നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയും ഭരണകക്ഷിയുടെ ഇരട്ടത്താപ്പുമാണെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ ആരോപിച്ചു.
ദേശീയ കോൺഗ്രസ് നേതാക്കളെ ഇ.ഡി ചോദ്യം ചെയ്തപ്പോൾ അതിനെ ഭരണഘടനാ സംവിധാനത്തിന്റെ ഭാഗമായി ന്യായീകരിച്ച ഇടതുപക്ഷം, ഇന്ന് കേരളത്തിൽ മുൻ മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികൾ എത്തുമ്പോൾ തെരുവ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ വൈരുദ്ധ്യമാണ്.
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അന്വേഷണത്തോട് സഹകരിച്ച് സത്യം പുറത്തുവരാൻ അവസരം നൽകുകയാണ് വേണ്ടത്. കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമായിരിക്കെ, തെരുവ് പ്രതിഷേധങ്ങളിലൂടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് നിയമലംഘനമാണ്. കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള അന്വേഷണത്തെ ന്യായീകരിക്കുകയും, സ്വന്തം നേതാക്കൾക്കെതിരെ വരുമ്പോൾ പ്രതിഷേധിക്കുകയും ചെയ്യുന്നത് കടുത്ത ഇരട്ടത്താപ്പാണെന്നും സുരേഷ് ശങ്കർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇ.ഡി റെയ്ഡ് രാഷ്ട്രീയ പ്രതികാരം; ഖസീം പ്രവാസി സംഘം ശക്തമായി അപലപിച്ചു
ബുറൈദ: സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും സമുന്നത നേതാവുമായ പിണറായി വിജയെൻറ വസതി ഉൾപ്പെടെ വിവിധയിടങ്ങളിൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡുകൾ തികച്ചും രാഷ്ട്രീയ പ്രേരിതവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഖസീം പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്ര ഭരണകൂടം തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനും ജനവിരുദ്ധ നയങ്ങൾക്കെതിരെ ശബ്ദുമുയർത്തുന്നവരെ നിശ്ശബ്ദരാക്കാനും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിെൻറ ഒടുവിലത്തെ ഉദാഹരണമാണിത്. ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്ന ഇത്തരം ഫാഷിസ്റ്റ് ശൈലിക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം രംഗത്തുവരണമെന്ന് ഖസീം പ്രവാസി സംഘം പ്രവാസി സമൂഹത്തോടും പൊതുജനങ്ങളോടും അഭ്യർഥിച്ചു. ഇ.ഡി റെയ്ഡിലൂടെയുള്ള ഈ രാഷ്ട്രീയ വേട്ടയാടലിനെ യോഗം ശക്തമായി അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

