ഇന്ത്യക്ക് വേണ്ടത് അഴിമതിമുക്ത വികസന രാഷ്ട്രീയം -നാസർ കീഴുപറമ്പ്
text_fieldsതദ്ദേശ തെരഞ്ഞെടുപ്പിെൻറ ഭാഗമായി പ്രവാസി സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺെവൻഷനിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ് മുഖ്യ പ്രഭാഷണം നടത്തുന്നു
ദമ്മാം: ഇന്ത്യയുടെ ഉയർച്ചക്ക് വേണ്ടത് അഴിമതിരഹിത വികസന രാഷ്ട്രീയമാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിെൻറ ഭാഗമായി പ്രവാസി സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺെവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികൾക്ക് കാരണം ഭരണത്തിലേറുന്ന പാർട്ടികളുടെ അഴിമതിയും ജനപക്ഷ രാഷ്ട്രീയത്തിൽനിന്ന് പുറംതിരിഞ്ഞ് നിന്നതുമാണ്.
രാജ്യത്തെ ജനങ്ങളെ ഏകോപിപ്പിക്കുന്നതിനു പകരം വിഭാഗീയത പരത്തുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി വിജയിച്ച മണ്ഡലങ്ങളിലെല്ലാം മാതൃകപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. വരുന്ന തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ അഴിമതിരഹിത വികസന രാഷ്ട്രീയ പ്രവർത്തനങൾക്ക് ശക്തിപകരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
പ്രവിശ്യ പ്രസിഡൻറ് എം.കെ. ഷാജഹാൻ, കൺവീനർ ഷബീർ ചാത്തമംഗലം എന്നിവർ സംസാരിച്ചു. മലപ്പുറം ജില്ല കൺവീനർ ഡോ. ജാഷീദ് അലി അധ്യക്ഷത വഹിച്ചു. ബാദുഷ നന്ദി പറഞ്ഞു. തെരഞ്ഞെടുപ്പ് കാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി മലപ്പുറം ജില്ല കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികളായി അബു റഹീം, (ചെയർ.), സുഹൈൽ കാപ്പൻ, ലുബ്ന റഹ്മാൻ (വൈ. ചെയർ.), ഡോ. ജംഷീദ് അലി (ജന. കൺ.), ബാദുഷ, നസീബ ജുബൈൽ, ഷമീം ജാസിർ (ജോ. കൺ.), നജ്മുസ്സമാൻ (ട്രഷ.), ഷാക്കിർ മോൻ (മീഡിയ ആൻഡ് പബ്ലിസിറ്റി) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

