Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെങ്കടലിലെ വിസ്മയ കാഴ്ച; ബ്ലൂ ഹോൾസ് സംരക്ഷിത മേഖലയിൽ തിമിംഗല സ്രാവിനെ കണ്ടെത്തി

text_fields
bookmark_border
ചെങ്കടലിലെ വിസ്മയ കാഴ്ച; ബ്ലൂ ഹോൾസ് സംരക്ഷിത മേഖലയിൽ തിമിംഗല സ്രാവിനെ കണ്ടെത്തി
cancel

റിയാദ്: സൗദി അറേബ്യയിലെ ചെങ്കടൽ തീരത്തുള്ള പ്രശസ്തമായ ബ്ലൂ ഹോൾസ് സംരക്ഷിത മേഖലയിൽ വമ്പൻ തിമിംഗല സ്രാവിനെ കണ്ടെത്തി. നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെൻറ്​ ആണ് പ്രകൃതിസ്നേഹികളെയും ഗവേഷകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തുന്ന ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

ചെങ്കടൽ മേഖലയിൽ തിമിംഗല സ്രാവുകൾ സീസണനുസരിച്ച് ഇരതേടാൻ എത്തുന്ന ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായിട്ടാണ് ബ്ലൂ ഹോൾസ് അറിയപ്പെടുന്നത്. സമുദ്ര പരിസ്ഥിതിയുടെ ആരോഗ്യകരമായ അവസ്ഥയെയും മേഖലയിലെ ജൈവവൈവിധ്യത്തി​െൻറ സമൃദ്ധിയെയും വിളിച്ചോതുന്നതാണ് ഈ പുതിയ കണ്ടെത്തൽ.

ഈ അപൂർവ്വ ജീവിയുടെ സാന്നിധ്യം ബ്ലൂ ഹോൾസ് സംരക്ഷിത മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യത്തെ ഒരിക്കൽ കൂടി അടിവരയിട്ട് ഉറപ്പിക്കുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. മേഖലയിലെ സമുദ്ര വ്യവസ്ഥയുടെ കാര്യക്ഷമതയും വന്യജീവികളുടെ നിലനിൽപ്പിന് അനുയോജ്യമായ രീതിയിലുള്ള ജൈവവൈവിധ്യവുമാണ് ഇത്തരം വമ്പൻ സമുദ്രജീവികളെ ഇവിടേക്ക് ആകർഷിക്കുന്നത്. സമുദ്ര ജീവികളുടെ സുസ്ഥിരമായ നിലനിൽപ്പിന് ഈ പ്രദേശം എത്രത്തോളം നിർണായകമാണെന്നതി​െൻറ തെളിവ് കൂടിയാണിത്.

ചെങ്കടലിലെ ഏറ്റവും സവിശേഷമായ സ്വാഭാവിക ആവാസവ്യവസ്ഥകളിലൊന്നാണ് ബ്ലൂ ഹോൾസ് സംരക്ഷിത മേഖല. സമാനതകളില്ലാത്ത പ്രകൃതിദത്തമായ പ്രത്യേകതകൾ ഒത്തുചേരുന്ന ഈ പ്രദേശം, ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള ആഗോള ശ്രമങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു.

പരിസ്ഥിതി ടൂറിസത്തി​െൻറ കാര്യത്തിലും ഗവേഷണ രംഗത്തും ഏറെ പ്രാധാന്യമുള്ള ഈ മേഖല, വരും നാളുകളിലും പ്രകൃതി സംരക്ഷണത്തി​െൻറ കരുത്തുറ്റ അടയാളമായി നിലകൊള്ളുമെന്ന് വാർത്താക്കുറിപ്പിൽ അധികൃതർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Whale shark spotted in the Blue Holes protected area
Next Story