Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജീവിതം ഒന്നിൽ നിന്ന്​...

ജീവിതം ഒന്നിൽ നിന്ന്​ തുടങ്ങിയത്​ ഈ തെരുവിൽ നിന്നായിരുന്നു

text_fields
bookmark_border
ജീവിതം ഒന്നിൽ നിന്ന്​ തുടങ്ങിയത്​ ഈ തെരുവിൽ നിന്നായിരുന്നു
cancel
camera_alt?????????? ????? ????

1980 ഡിസംബറിലെ തണുത്ത്​ വിറയ്​ക്കുന്ന ഒരു രാത്രിയിൽ ഭാഗ്യാനേഷികളായ രണ്ട്​ ചെറുപ്പക്കാർ ദമ് മാം ദഹ്​റാൻ വിമാനത്താവളത്തിൽ വിമാനമിറങ്ങി. നാട്ടിൽ നിന്ന്​ ധരിച്ച്​ വന്ന വെറും പരുത്തി വസ്​ത്രത്തിനുള്ളിൽ തണ ുത്ത്​ വിറച്ച്​ അവർ അറൈവൽ ടെർമിനലിന്​ പുറ​ത്തിരുന്നു. കൂട്ടിക്കൊണ്ടുപോകാൻ തൊഴിലുടമയോ അയാളുടെ ആരെങ്കിലു മോ വരുമെന്നാണ്​ മുംബൈയിൽ നിന്ന്​ കയറ്റിവിടു​േമ്പാൾ ഏജൻറ്​ പറഞ്ഞിരുന്നത്​. എന്നാൽ റിയാദിലേക്കാണ്​ പോകേണ്ട തെന്ന സത്യം അയാൾ മറച്ചുവെച്ചു. അറബി ഭാഷയിലെ അലിഫും ബായും മാത്രം അറിയുന്ന അവർ​ ആരോടും ഒന്നും ചോദിച്ച്​ മനസ്സി ലാക്കാനാവാതെ പരുങ്ങി. എന്തു ചെയ്യണമെന്നും എങ്ങോട്ട്​ പോകണമെന്നും അറിയാതെ പരിഭ്രാന്തി കത്തുന്ന കണ്ണുകളുമാ യി പുറത്തെ തണുപ്പി​​​​െൻറ സൂചിമുനകളുള്ള ഇരിപ്പിടങ്ങളിൽ കൂനിക്കൂടിയിരുന്നു. എപ്പോഴൊ ഒന്ന്​ മയങ്ങിപ്പോയി. ആരോ തങ്ങൾക്ക്​ പരിചയമുള്ള ഭാഷയിൽ തൊട്ടുവിളിക്കുന്നു. ഞെട്ടിയുണരുമ്പോൾ മുന്നിൽ ചിരിച്ചുനിൽക്കുന്ന ഒരു മന ുഷ്യൻ. കണ്ണുമിഴിച്ച്​ ചുറ്റിലും നോക്കി. പരിസരത്തെങ്ങും ആരുമില്ല. ഇരുട്ടിന്​ കട്ടികൂടിയിരിക്കുന്നു. ടെർമിനൽ ഒഴിഞ്ഞിരിക്കുന്നു.

മുന്നിൽ നിൽക്കുന്നയാൾ സഹാനുഭൂതിയോടെ തോളിൽ കൈവെച്ച്​ ചോദിക്കുന്നു: ‘‘നിങ്ങൾ മലയാളി കളാണോ? എങ്ങോട്ടാണ്​ പോകേണ്ടത്​?’’
ആശ്വാസം കൊണ്ടവർ എഴുന്നേറ്റുപോയി.​ കരച്ചിൽ വന്നു. വിമാനമിറങ്ങിയ ശേഷം ആദ്യമായി മലയാളം കേൾക്കുകയാണ്​.
‘‘ഞാൻ അഹമ്മദ്​ കോയ, ഇത്​ മൊയ്​തീൻ. ബന്ധുക്കളാണ്​. കോഴിക്കോ​ട്ടെ കാപ്പാടു കാരാണ്​​. പുതിയ വിസയാണ്​’’ എന്ന്​ മറുപടി പറഞ്ഞപ്പോൾ അയാൾ സ്വയം പരിചയപ്പെടുത്തി. ‘‘ഞാൻ അഹമ്മദ്​​. കൊണ്ടോട്ട ിക്കാരനാണ്​. ഇവിടെ എയർപ്പോർട്ടിൽ ക്ലീനിങ്​ ജോലിയാണ്​. എല്ലാവരും പോയശേഷവും നിങ്ങളിവിടെ ബഞ്ചിലിരിക്കുന്നത ്​ കണ്ടത്​ കൊണ്ട്​ വന്നതാണ്​.’’ അവരുടെ പാസ്​പോർട്ട്​ വാങ്ങി നോക്കിയ അഹമ്മദ്​ പറഞ്ഞു: ‘‘നിങ്ങളുടെ സ്​പോൺസർ റിയാദിലാണ്​. നിങ്ങൾ അവിടേക്കാണ്​ പോകേണ്ടത്​. നാനൂറ്​ കിലോമീറ്ററുണ്ട്​. ട്രെയി​നിലോ ബസിലോ പോകാം. കൈയ്യിൽ പൈസ വല്ലതുമുണ്ടോ?‘‘ ഇല്ലെന്ന മറുപടി പറയു​േമ്പാൾ ചുണ്ടുകൾ വിറച്ചു. തണുപ്പും പേടിയും കൂടിയായപ്പോൾ ശരീരമാകെ വിറയ്​ക്കാൻ തുടങ്ങി.

മുംബൈയിൽ നിന്ന്​ ഏജൻറ്​ ഇരുപത്​ റിയാലാണ്​​ തന്നത്​. അത്​ എയർപ്പോർട്ടിൽ ഇത്രയും നേരത്തിനിടെ ചായകുടിച്ചും മറ്റും തീർന്നു. സാരമില്ല ഞാൻ തരാമെന്ന കാരുണ്യത്തോടെ അദ്ദേഹം പോക്കറ്റിൽ നിന്ന്​ 50 റിയാൽ എടുത്ത്​ നീട്ടി. ഒപ്പം കൂട്ടിക്കൊണ്ട്​ പോയി വിശ്രമിക്കാനുള്ള സൗകര്യമൊരുക്കി തന്നു. പുലർച്ചെ അഞ്ച്​ മണിയോടെ റെയിൽവേ സ്​റ്റേഷനിലെത്തിച്ചു. ഒമ്പത്​ മണിക്കാണ്​ റിയാദിലേക്ക്​ ട്രെയിൻ. ഒറ്റ സർവീസേയുള്ളൂ. അവിടെയുള്ള മലയാളി ജീവനക്കാർ വന്ന്​ അവരുടെ താമസസ്ഥലത്തേക്ക്​ കൂട്ടിക്കൊണ്ടുപോയി. ട്രെയിൻെറ സമയം വരെ അവിടെ വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും സൗകര്യം നൽകി. പ്രഭാതഭക്ഷണവും തന്നു. അന്ന്​ ട്രെയിന്​ ഇന്നത്തെ പോലെ സ്​പീഡൊന്നുമില്ല. രാവിലെ ഒമ്പത്​ മണിക്ക്​ ഓടാൻ തുടങ്ങിയ ട്രെയിൻ റിയാദിലെത്തിയത്​ വൈകീട്ട്​. സ്​റ്റേഷനിൽ നിന്ന്​ ഒരു സൗദി ടാക്​സി ഡ്രൈവറെ കിട്ടി. അയാളെ പാസ്​പോർട്ടിലെ വിസയും സ്​പോൺസറുടെ പേരു​മെല്ലാം കാണിച്ചു.

അൽബുസ്​ല എന്നാണ്​ കമ്പനിയുടെ പേര്​. രാത്രി വരെയും നഗരത്തിൽ മുഴുവൻ കറങ്ങിയിട്ടും അങ്ങനെയൊരു കമ്പനിയേയൊ സ്​പോൺസ​​​േറയൊ കണ്ടെത്താനായില്ല. ഒടുവിൽ ഒരു പാകിസ്​താനിയുടെ ബക്കാലയുടെ മുന്നിൽ കാർ നിറുത്തിയ ശേഷം ആ നല്ലവനായ ടാക്​സി ഡ്രൈവർ രണ്ടുപേരെയും അയാളെ ഏൽപിച്ചു. കമ്പനി കണ്ടെത്താൻ കഴിയുന്നതുവരെ സഹായം ചെയ്​തുകൊടുക്കാൻ അഭ്യർഥിച്ചു. ടാക്​സി കൂലിയൊന്നും വാങ്ങാൻ നിൽക്കാതെ ടാക്​സിക്കാരൻ പോയി.

രാത്രി കടയടച്ചപ്പോൾ പാകിസ്​താനി അവരെ തൻെറ മുറിയിലേക്ക്​ കൊണ്ടുപോയി. പാകിസ്​താനി തൊഴിലാളികളുടെ ഒരു സ​ങ്കേതമായിരുന്നു. ഊഷ്​മളമായ സ്വീകരണമായിരുന്നു. ആറുദിവസമാണ്​ അവിടെ കഴിഞ്ഞത്​. ഭക്ഷണമടക്കം എല്ലാ സഹായങ്ങളും അവർ നൽകിയെന്ന്​ മാത്രമല്ല, എല്ലാദിവസവും പകൽ നഗരത്തിലൂടെ കൊണ്ടുപോയി കമ്പനി തെരഞ്ഞു. ആറാം ദിവസം കമ്പനി കണ്ടുപിടിക്കാനായി.

അവിടെ എത്തിയപ്പോഴാണ്​ ജോലി പിന്നെയും അറുന്നൂറ്​ കിലോമീറ്ററകലെ ഹഫർ അൽബാത്വിനിലാണെന്ന്​ അറിയുന്നത്​. വീണ്ടും ഒരു അഞ്ചു ദിവസം കൂടി അവിടെ കഴിഞ്ഞ​ ശേഷമാണ്​ യഥാർഥ ജോലിസ്ഥലത്ത്​ എത്തുന്നത്​. കാറ്ററിങ്​ ജോലിയായിരുന്നു. അവിടെ വേറെ ഏഴ്​ മലയാളികൾ കൂടിയുണ്ടായിരുന്നു. അങ്ങനെ ആകെ ഒമ്പത്​ പേർ. കോഴിക്കോട്​ കാപ്പാടിന്​ പുറത്ത്​ മലയാളത്തിന്​ ഭാഷാവൈവിധ്യമുണ്ടെന്ന്​ അറിയുന്നത്​ അങ്ങനെയാണ്​. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ളവരായിരുന്നു അവർ. നാലുവർഷം അവിടെ ​ജോലി ചെയ്​തു....

പഴയ ബത്​ഹ നഗരം - ഫയൽ ഫോ​ട്ടോ

സൗദി അറേബ്യയിലെ പ്രമുഖ റീ​ട്ടെയിൽ മാർക്കറ്റ്​ ശൃംഖലയായ സിറ്റി ഫ്ലവർ ഗ്രൂപ്പിൻെറ ജനറൽ മ​ാജേർ ടി.എം. അഹമ്മദ്​ കോയ എന്ന കാപ്പാ​െട്ട കണ്ണംകടവ്​ തിരുവണ്ണൂർക്കാരൻ ത​​​​െൻറ പ്രവാസകഥയുടെ ചുരുൾ നിവർത്തുകയായിരുന്നു. ഒരു കൊണ്ടോട്ടിക്കാരൻ ശുചീകരണ തൊഴിലാളിയുടെ കാരുണ്യത്തി​​​​െൻറ കൈപിടിച്ച്​ പിച്ചവെച്ച പ്രവാസം ഇന്ന്​ വിജയത്തി​​​​െൻറ നെറുകയിൽ നിൽക്കു​േമ്പാൾ അറിയുന്നവരുടെയെല്ലാം ’കോയക്ക’യായ അ​ദ്ദേഹത്തിന്​ രണ്ട്​ കാര്യങ്ങളാണ്​ പറയാനുള്ളത്​. ഒന്ന്,​ കൊണ്ടോട്ടിക്കാരൻ അഹമ്മദിനോട്​ മാത്രമല്ല ലോകത്തോട്​ മുഴുവൻ കടപ്പെട്ടവനാണെന്ന ബോധം മനസി​ലുണ്ടാക്കിയത്​ പ്രവാസമാണ്​. രണ്ട്​, പ്രവാസത്തിന്​ വഴിത്തിരിവുണ്ടാക്കിയത്​ ബത്​ഹയാണ്​. ആ കഥയാണ്​ ഇനി പറയുന്നത്​.

ഹഫർ അൽബാത്വിനിൽ സ്വന്തം വ്യാപാര പരിപാടികളുമായി മുന്നോട്ട്​ പോയപ്പോൾ തന്നെ നാട്ടിൽ നിന്ന്​ കുടുംബവും സൗദിയിലെത്തി ഒപ്പം താമസം തുടങ്ങിയിരുന്നു. മൂത്ത മകൻ ഏഴാം ക്ലാസിലെത്തിയപ്പോഴാണ്​ ഹഫറിലെ സ്​കൂളി​ൽ എട്ടാം ക്ലാസില്ലാത്തതിനാൽ അതൊക്കെയുള്ള ഒരു വലിയ നഗരത്തിലേക്ക് താമസം​ മാറ്റണം എന്ന ആവശ്യം ഉദിക്കുന്നത്​. അങ്ങനെയാണ്​ റിയാദിലേക്ക്​ നോട്ടമെത്തുന്നതും ആദ്യപടിയായി ബത്​ഹക്ക്​ സമീപം അതീഖയിൽ ഒരു ഫുഡ്​ സ്​റ്റഫ്​ കമ്പനി തുടങ്ങുന്നതും. അപ്പോഴും വ്യാപാര വഴിയിൽ എങ്ങുമെത്തിയിരുന്നില്ല. ബത്​ഹയിൽ വ്യാഴാഴ്​ചയും വെള്ളിയാഴ്​ചയും വന്ന്​ നിൽക്കൽ അക്കാലത്ത്​ ഒരു ഹരമായിരുന്നു. ഇത്രയും ജനക്കൂട്ടത്തെ, അതും ലോകത്തി​​​െൻറ എല്ലാ മുക്കുമൂലകളിലും നിന്നുള്ള വൈവിധ്യമാർന്ന മനുഷ്യരെ കാണൽ, അവരുമായി ഇടകലരൽ. ബത്​ഹയിൽ എന്തെ​ങ്കിലും തുടങ്ങണം, ഇവിടുന്ന്​ പുതിയൊരു ജീവിതം തുടങ്ങണം എന്ന ആഗ്രഹം തീവ്രമാകാൻ തുടങ്ങി. ലോകത്തി​​​​​െൻറ നാനാഭാഗത്ത്​ നിന്നെത്തുന്ന തൊഴിലഭയാർഥികളുടെ അഭയകേന്ദ്രമായ ബത്​ഹ അത്​ കേട്ടു.

ബത്​ഹ പ്രധാന തെരുവ്​

ബത്​ഹ കോമേഴ്​സ്യൽ സ​​​െൻററിലെ ഒറ്റമുറിയിലെ ചെറിയ വസ്​ത്രശാലയിൽ നിന്നായിരുന്നു തുടക്കം. ’ബത്​ഹ ഫ്ലവർ’ എന്ന പേരിൽ മനുഷ്യനാവശ്യമായ എല്ലാ സാധനങ്ങളും ലഭിക്കുന്ന ഒരു സൂപ്പർമാർക്കറ്റായി അടുത്തത്​. ബത്​ഹയിലെ ആ പൂവ്​ മുന്നോട്ടുള്ള യാത്രക്ക്​ ലഭിച്ച ഉൗഷ്​മളമായ ഒരു പ്രോത്സാഹനമായിരുന്നു. പിന്നീടുള്ള വഴികളിലെല്ലാം ഒരൂ പുവ്​ ഒപ്പം വന്നു. ഇന്ന്​ നാല്​ ഹൈപർമാർക്കറ്റുകളും 20 സൂപ്പർമാർക്കറ്റുകളും ഡിപ്പാർട്ട്​മ​​​െൻറ്​ സ്​റ്റോറുകളുമായി സൗദി അറേബ്യയിൽ നിന്ന്​ ബഹ്​റൈനിലേക്ക്​ വരെ പടർന്ന്​ പന്തലിച്ച സിറ്റി ഫ്ലവർ ഗ്രൂപ്പി​​​​​െൻറ വിജയ പുഷ്​പമായി അത്​ മാറി.
ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു ബത്​ഹ എന്ന ആൾക്കൂട്ട പെരുവഴി​. ബത്​ഹയെ വിട്ടുപോകാനാവില്ലെന്ന്​ കേരളത്തിലടക്കം വാണിജ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കാലുറപ്പിച്ച ഇൗ പ്രവാസി വ്യസായി പറയുന്നു. മിനാർ സ്​റ്റീലിലും അവരുടെ പവ്വർ പ്രോജക്​ടിലും ഡയറക്​ടറാണ്​. അപെക്​സ്​ ഇൻറർനാഷനൽ സ്​കൂളി​​​​െൻറയും ഡയറക്​ടറാണ്​. ടി.എം. അഹമ്മദ്​ കോയ എന്ന പ്രവാസിയുടെ പുറപ്പാട്​ ആരംഭിച്ചിട്ട്​ അരനൂറ്റാണ്ടാകുന്നു. സൗദി അറേബ്യയിൽ എത്തിയിട്ട്​ നാല്​ പതിറ്റാണ്ടേ ആയിട്ടുള്ളൂ എങ്കിലും അതിനും എട്ട്​ വർഷം മുമ്പ്​ ഇന്ത്യയിൽ പലയിടത്തും പ്രവാസിയായിരുന്നു.

അരനൂറ്റാണ്ട്​ തികയാനൊരുങ്ങുന്ന പ്രവാസത്തിലിരുന്നും കോയക്ക ഹൃദയ​ത്തോട്​ ചേർത്തുപിടിക്കുന്ന ഏറ്റവും പിരിശപ്പെട്ട പ്രവാസ ഭൂമി ബത്​ഹയാണ്​. ’ബീവി’യാണ്​ ​കോയക്കയുടെ ബീവി. മൂത്ത മകൻ മുഹ്​സിൻ അഹമ്മദ്​ ബി.ടെക്​ എൻജിനീയറിങ്​ കഴിഞ്ഞ ശേഷം ബിസിനസിൽ ഉപ്പയെ സഹായിക്കുന്നു. അതേ വഴിയിൽ തന്നെയാണ്​ ബ്രിട്ടനിൽ നിന്ന്​ എം.ബി.എ എടുത്ത രണ്ടാമത്തെ മകൻ റാഷിസ്​ അഹമ്മദും യു.എ.ഇയിലെ ബിസിനസ്​ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്ന എം.ബി.എക്കാരൻ ഇളയ മകൻ വലീദ്​ അഹമ്മദും. ഏക മകൾ ആയിഷയും ഒപ്പമുണ്ട്​.

തയ്യാറാക്കിയത്​: നജിം കൊച്ചുകലുങ്ക്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhBatha Supplementബത്​ഹ സപ്ലിമെൻറ്story of a successful lifeBATHA SPECIAL
News Summary - A well begining of a successful life from the street - Batha Supplement
Next Story