പഞ്ചായത്ത് തെരഞ്ഞെടുപ്പ് : മറ്റു പാർട്ടികളുമായി ക്രിയാത്മക സഹകരണം ഉണ്ടാകും –വെൽഫെയർ പാർട്ടി
text_fieldsപ്രവാസി സാംസ്കാരിക വേദി മലപ്പുറം ജില്ല കമ്മിറ്റി റിയാദിൽ സംഘടിപ്പിച്ച പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ് സംസാരിക്കുന്നു
റിയാദ്: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മറ്റു മതേതര പാർട്ടികളുമായി പ്രാദേശിക പ്രശ്നങ്ങൾ മനദണ്ഡമാക്കി നീക്കുപോക്കുകളും ക്രിയാത്മകമായ സഹകരണവും ഉണ്ടായിരിക്കുമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ് പ്രസ്താവിച്ചു. പ്രവാസി സാംസ്കാരിക വേദി മലപ്പുറം ജില്ല കമ്മിറ്റി റിയാദിൽ സംഘടിപ്പിച്ച പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ ആത്മവിശ്വാസത്തോടെയാണ് പാർട്ടി ജനങ്ങളെ സമീപിക്കുക. കഴിഞ്ഞ പ്രാവശ്യം വിജയിച്ച മുഴുവൻ വാർഡുകളും കേരളത്തിലെ മാതൃക വാർഡുകളാകുന്ന തരത്തിലായിരുന്നു അതിെൻറ പ്രവർത്തനങ്ങൾ എന്ന് അദ്ദേഹം അവകാശപ്പെട്ടു. സർക്കാർ പദ്ധതികളും സ്വന്തമായി മുൻകൈയെടുത്ത ജനക്ഷേമ പ്രവർത്തനങ്ങളും ധാരാളമായി നടത്തി. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നൂറ് ശതമാനവും പാലിച്ചു. രണ്ട് പ്രളയങ്ങൾ, കോവിഡ്കാലം, പൗരത്വ സമരം, വിമാന ദുരന്തം തുടങ്ങി ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പാർട്ടി മുന്നിലുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. പ്രവാസി സാംസ്കാരിക വേദി റിയാദ് ഘടകം പ്രസിഡൻറ് സാജു ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ല തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പ്രഖ്യാപനം പ്രൊവിൻസ് കമ്മിറ്റി പ്രസിഡൻറ് റഹ്മത്ത് തിരുത്തിയാട് നിർവഹിച്ചു. അജ്മൽ ഹുസൈൻ (പ്രസി), റുഖ്സാന ഇർഷാദ് (സെക്ര), ബാരിഷ് കൊണ്ടോട്ടി (ട്രഷ), അമീൻ -ലൈവ് ആർട്ട് (സോഷ്യൽ മീഡിയ), ശിഹാബ് കുണ്ടൂർ (ഫോക്കസ് വാർഡ്), അഷ്റഫ് കൊടിഞ്ഞി, ബഷീർ പാണക്കാട്, റസിയ കരീം, സാബിറ ലബീബ്, റഹ്മത്തുല്ല (നസീം) എന്നിവരാണ് സമിതി അംഗങ്ങൾ. സെക്രട്ടറി അഷ്റഫ് കൊടിഞ്ഞി സ്വാഗതവും ജില്ല തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി റുഖ്സാന ഇർഷാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

