ജമാല്‍ കൊച്ചങ്ങാടിക്ക് സ്വീകരണം നല്കി
text_fieldsജമാല്‍ കൊച്ചങ്ങാടിക്ക് ജിദ്ദ സർഗവേദി സ്വീകരണം നല്കിയപ്പോൾ
ജിദ്ദ: ഹ്രസ്വ സന്ദര്‍ശനാർഥം ജിദ്ദയിലെത്തിയ പ്രശസ്ത പത്രപ്രവര്‍ത്തകനും വാരാദ്യ മാധ്യമം മുന്‍ പത്രാധിപരുമായിരുന്ന ജമാല്‍ കൊച്ചങ്ങാടിക്ക് ജിദ്ദ സര്‍ഗവേദി സ്വീകരണം നല്കി. പതിറ്റാണ്ടുകളോളം മാധ്യമം പത്രത്തില്‍ ജോലിചെയ്തതിന്റെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. സമകാലിക ഇന്ത്യയില്‍ സംഭവിച്ചുക്കൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങളിൽ അദ്ദേഹം ആശങ്ക അറിയിച്ചു.
കേരളത്തിലെ കൗമാരക്കാര്‍ക്കിടയിലെ മയക്കുമരുന്ന് വ്യാപനം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ സർഗവേദി രക്ഷാധികാരി സി.എച്ച് ബഷീര്‍, കണ്‍വീനര്‍ അബ്ദുലതീഫ് കരിങ്ങനാട്, എക്സിക്യൂട്ടിവ് അംഗം ഫസ്ല് കൊച്ചി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

