Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാർലി ഡേവിഡ്‌സൺ സ്വീകരണം നൽകി

text_fields
bookmark_border
ചേതകിൽ ലോകം ചുറ്റാനിറങ്ങിയ യുവാക്കൾക്കാണ് സ്വീകരണം ഒരുക്കിയത്
ഹാർലി ഡേവിഡ്‌സൺ സ്വീകരണം നൽകി
cancel
camera_alt

ബ​ജാ​ജ് ചേ​ത​ക്​ സ്​​കൂ​ട്ട​റി​ൽ ലോ​കം ചു​റ്റു​ന്ന ബി​ലാ​ലി​നും അ​ഫ്‌​സ​ലി​നും ഹാ​ർ​ലി ഡേ​വി​ഡ്‌​സ​ൺ റി​യാ​ദ് ചാ​പ്റ്റ​ർ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

റിയാദ്: ബജാജ് ചേതക് സ്കൂട്ടറിൽ ലോകം ചുറ്റുന്നതിനിടെ സൗദി അറേബ്യയിൽ എത്തിയ കാസർകോട് സ്വദേശികളായ ബിലാലിലും അഫ്‌സലിനും ഹാർലി ഡേവിഡ്‌സൺ റിയാദ് ഷോറൂമിൽ സ്വീകരണം നൽകി. റിയാദ് എക്സിറ്റ് അഞ്ചിലെ ഷോറൂമിലായിരുന്നു സ്വീകരണം ഒരുക്കിയത്. ഇത്രയും പഴക്കം ചെന്ന ഇരുചക്രവാഹനത്തിൽ ലോകം ചുറ്റാൻ ഇറങ്ങിത്തിരിച്ച ഇവരുടെ മനോധൈര്യം ഹാർലി സഞ്ചാരികൾക്ക് എന്നും പ്രചോദനമാണെന്ന് സി.ഇ.ഒ മിഷാൽ അൽ-മുതലഖ് പറഞ്ഞു.

ഉമർ അൽ-ശൈഖ്, ഇഹാബ് ഇബ്രാഹീം, ടി.വി. ആഷിഖ് തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ റിയാദിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഹാർലി ക്ലബ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ബിലാലിനും അഫ്സലിനും ഹാർലിയുടെ മുദ്രപതിച്ച പ്രശംസാചക്രവും നിരവധി സമ്മാനങ്ങളും നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - welcomed by Harley Davidson
Next Story