‘സോൺ തർതീൽ’ അൽഅഹ്സയിൽ സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsസ്വാഗതസംഘം രൂപവത്കരണയോഗം ഐ.സി.എഫ് അൽഅഹ്സ സെൻട്രൽ പ്രസിഡൻറ് ശറഫുദ്ദീൻ സഅദി ഉദ്ഘാടനം ചെയ്യുന്നു
അൽഅഹ്സ: ഖുർആന്റെ പഠനം, പാരായണം, പ്രചാരണം എന്നിവ ലക്ഷ്യംവെച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൗദിയുടെ വിവിധ മേഖലകളിൽ നടത്തുന്ന ആറാമത് എഡിഷൻ തർതീലിന്റെ ഭാഗമായി അൽഅഹ്സ സോൺ വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.
ചെയർമാൻ കുഞ്ഞുമുഹമ്മദ് മാട്ടായ, ജനറൽ കൺവീനർ നവാസ് കൊല്ലം, ഫിനാൻസ് കൺവീനർ ഫൈസൽ കൊടുവള്ളി എന്നിവരെ തിരഞ്ഞെടുത്തു. മാർച്ച് 17ന് ഹുഫുഫിൽ സംഘടിപ്പിക്കുന്ന തർതീലിൽ സെമിനാർ, ഖുർആൻ പാരായണം, ഹിഫ്ദ്, പ്രബന്ധം, ക്വിസ്, കാലിഗ്രഫി തുടങ്ങിയ 22 ഇനങ്ങളിൽ എട്ട് വിഭാഗങ്ങളിലായി നൂറിലധികം മത്സരാർഥികൾ പങ്കെടുക്കും.
ഹുഫൂഫ് നജ്മ ഹാളിൽ ചേർന്ന യോഗത്തിൽ പി.എസ്. ആറ്റക്കോയ തങ്ങൾ, ശറഫുദ്ദീൻ സഅദി, അബ്ദുൽ ഖാദർ സഅദി, അബൂത്വാഹിർ, സുഹൈൽ ജൗഹരി, ഫൈസൽ ഉള്ളണം, ഹാഫിസ് ബാവ, ഫിർഷാദ് തുവ്വക്കാട് തുടങ്ങിയവർ സംബന്ധിച്ചു. ഉനൈസ് എർമാളം സ്വാഗതവും റഫീഖ് പള്ളപ്പാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

