Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവെയ്​റ്റ്​ലിഫ്​റ്റ്​...

വെയ്​റ്റ്​ലിഫ്​റ്റ്​ ചാമ്പ്യൻഷിപ്; സെർവിൻ അമേൻഗോളിന്​ വനിത വിഭാഗത്തിൽ ആദ്യ സ്വർണമെഡൽ

text_fields
bookmark_border
വെയ്​റ്റ്​ലിഫ്​റ്റ്​ ചാമ്പ്യൻഷിപ്; സെർവിൻ അമേൻഗോളിന്​ വനിത വിഭാഗത്തിൽ ആദ്യ സ്വർണമെഡൽ
cancel
camera_alt

സെ​ർ​വി​ൻ അ​മേ​ൻ​ഗോ​ൾ

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ലോ​ക വെ​യ്​​റ്റ്​​ലി​ഫ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ വ​നി​ത അ​ത്‌​ല​റ്റാ​യി താ​യ്​​ല​ൻ​ഡി​ൽ നി​ന്നു​ള്ള സെ​ർ​വി​ൻ അ​മേ​ൻ​ഗോ​ൾ. സ്‌​നാ​ച്ച് മ​ത്സ​ര​ത്തി​ൽ 78 കി​ലോ​ഗ്രാം ഭാ​രം ഉ​യ​ർ​ത്തി​യാ​ണ്​ ഒ​ന്നാം​സ്ഥാ​നം നേ​ടി സെ​ർ​വി​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ആ​ദ്യ സ്വ​ർ​ണം നേ​ടി​യ​ത്. മ​ഡ​ഗാ​സ്‌​ക​റി​ൽ നി​ന്നു​ള്ള റോ​സി​ന ര​ന്ദ​വ് 77 കി​ലോ ഉ​യ​ർ​ത്തി വെ​ള്ളി​യും തു​ർ​ക്കി​യു​ടെ കാ​ൻ​സി ബെ​ക്‌​റ്റാ​സ് 76 കി​ലോ​യു​മാ​യി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

റി​യാ​ദി​ലെ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ഹ​ദ് ഒ​ളി​മ്പി​ക് കോം​പ്ല​ക്‌​സി​ലെ സ്‌​പോ​ർ​ട്‌​സ് മ​ന്ത്രാ​ല​യ ഹാ​ളി​ൽ ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ ലോ​ക വെ​യി​റ്റ്​​ലി​ഫ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്​ ആ​രം​ഭി​ച്ച​ത്. വ്യ​ത്യ​സ്ത തൂ​ക്ക​ങ്ങ​ൾ​ക്കും വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മാ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. സൗ​ദി വെ​യ്‌​റ്റ്‌​ലി​ഫ്റ്റി​ങ്​ ഫെ​ഡ​റേ​ഷ​​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര ചാ​മ്പ്യ​ൻ​ഷി​പ്​ ഈ ​മാ​സം 17 വ​രെ തു​ട​രും. മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കാ​ൻ കൂ​ടു​ത​ൽ താ​ര​ങ്ങ​ൾ റി​യാ​ദി​ലേ​ക്ക്​ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ഫ്ഗാ​നി​സ്‍താ​ൻ, ആ​സ്‌​ട്രേ​ലി​യ, ബോ​സ്‌​നി​യ, കാ​ന​ഡ, ചൈ​ന, ഫി​ജി, ജ​ർ​മ​നി, ഐ​സ്‌​ല​ൻ​ഡ്, അ​യ​ർ​ല​ൻ​ഡ്, ലാ​ത്വി​യ, ല​ബ​നാ​ൻ, നെ​ത​ർ​ല​ൻ​ഡ്‌​സ്, നോ​ർ​വേ, പോ​ർ​ചു​ഗ​ൽ, യു​ക്രെ​യ്‌​ൻ, ഉ​സ്‌​ബ​കി​സ്താ​ൻ, തു​ർ​ക്കി​യ, തു​വാ​ലു എ​ന്നീ രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത് 66 അ​ത്‌​ല​റ്റു​ക​ൾ ചൊ​വ്വാ​ഴ്​​ച റി​യാ​ദി​ലെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womensweightliftingmedalwonchampionshipgoldfirstcategory
News Summary - Weightlifting Championship; Servin Amengol won the first gold medal in the women's category
Next Story