ഓണാഘോഷം കളറാക്കി വീക്കെൻഡ് ഫാമിലി കൂട്ടായ്മ
text_fieldsജിദ്ദ: നിലമ്പൂർ കേന്ദ്രമാക്കി ജിദ്ദയിൽ പ്രവർത്തിക്കുന്ന ഫാമിലി കൂട്ടായ്മയായ വീക്കെൻഡ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ജിദ്ദ ദഹ്ബാൻ അൽദുറ വില്ലയിൽ സംഘടിപ്പിച്ച ഓണഘോഷ പരിപാടി കുടുംബങ്ങളുടെ സാന്നിദ്യം കൊണ്ടും, കാലാ, കായിക, മത്സര വേദികളിൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാപ്രകടന മത്സരങ്ങൾ കൊണ്ടും ശ്രദ്ധേയമായി. നിയോ പ്രസിഡന്റ് സുബൈർ വട്ടോളി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
സ്വാൻ പ്രസിഡന്റ് സൈഫു വാഴയിൽ അധ്യക്ഷതവഹിച്ചു. ഓണവും, മീലാദും, അധ്യാപക ദിനവും ഒരേ ദിവസം വന്നതിലുള്ള സന്തോഷത്തിന്റെ സന്ദേശം പി.സി.എ റഹ്മാൻ (ഇണ്ണി) സദസ്യർക്ക് പകർന്ന് നൽകി. നിയോ സെക്രട്ടറി അനസ് അത്തിമണ്ണിൽ, സ്വാൻ ട്രഷറർ അമീൻ ഇസ്ലാഹി, സൈനുൽ ആബിദീൻ (ബാപ്പുട്ടി), ഇ.പി അജാസ്, നജ്മൽ ബാബു, ഹാരിസ് മമ്പാട്,എന്നിവർ ആശംസകൾ നേർന്നു. സുഫൈറാ റഹ്മാൻ, ഷമീർ എടവണ്ണ, ജസ്ന റിയാസ്, ഷിബി അനസ്, ഉസ്മാൻ കാളികാവ്, അനു ഷബീർ, നസ്രിൻ ഷാജസ്, ഷർമിന കബീർ, മുഹമ്മദ് ശൈഖ്, സിലുശി ബിൽ, സിനു ബാബു, റിയാസ് വട്ടതൊടിക എന്നിവർ നേതൃത്വം നൽകി. സ്വാൻ സെക്രട്ടറി ഹബീർ കല്ലായി സ്വാഗതവും ഷാഹിദാ സമീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

