Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസത്തി​െൻറ...

പ്രവാസത്തി​െൻറ നേർക്കാഴ്​ച പകർത്തി 'പ്രാഞ്ചിയേട്ടന്മാർ'

text_fields
bookmark_border
പ്രവാസത്തി​െൻറ നേർക്കാഴ്​ച പകർത്തി പ്രാഞ്ചിയേട്ടന്മാർ
cancel
camera_alt

പ്രാഞ്ചിയേട്ടന്മാർ എന്ന വെബ്​ സീരിസി​െൻറ സംവിധായകൻ സഹീർഷ ചിത്രീകരണത്തിനിടയിൽ

ദമ്മാം: പ്രവാസത്തിലെ രസകരമായ കാഴ്​ചകളെ നർമത്തി​െൻറ മോ​െമ്പാടി കലർത്തി അനുഭവ ഗുണപാഠങ്ങൾ പകർന്ന്​ പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ്​ ദമ്മാമിലെ ഒരു കൂട്ടം കലാകാരന്മാർ 'പ്രാഞ്ചിയേട്ടന്മാർ' എന്ന വെബ്​ സീരീസിലൂടെ.

പ്രവാസികൾ ഏറെ ചർച്ചചെയ്യപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ ഇൗ ജീവിതങ്ങളെ സ്വയം വിമർശനരീതിയിൽ കൈകാര്യം ചെയ്യുക എന്നതാണ്​ ഇതിലുടെ ഇവർ ലക്ഷ്യം വെക്കുന്നത്​. ഗൾഫുകാർ പൊങ്ങച്ചക്കാരാ​െണന്ന നാട്ടിലെ രഹസ്യമായ പരസ്യം പക്ഷേ യാഥാർഥ്യമല്ലെങ്കിലും ചിലരുടെ പെരുമാറ്റങ്ങളാണ്​ ഇത്തരമൊരു പൊതുധാരണ സൃഷ്​ടിക്കാൻ ഇടയാക്കിയതെന്ന്​ ഇവർ പറഞ്ഞുവെക്കുന്നു​.

ഇങ്ങനെയുള്ളവരെ ഒന്നു വേദനിപ്പിക്കാതെ പൊളിച്ചടുക്കുക എന്ന ലക്ഷ്യമാണ്​ ഇവരുടെ ആവിഷ്​കാരങ്ങൾക്കു പിന്നിൽ. വ്യത്യസ്​തമായ കഥപറയുന്ന നൂറോളം എപ്പിസോഡുകൾ അടങ്ങുന്ന ഒരു പരമ്പരയാണ്​ ഇവർ ലക്ഷ്യമിടുന്നത്​. ആദ്യ എപ്പിസോഡ്​ കഴിഞ്ഞ ദിവസം യുട്യൂബിൽ അപ്​ലോഡ്​ ചെയ്​തതോടെ ആയിരക്കണക്കിന്​ ആളുകളാണ്​ കണ്ടത്​. 'ഗോ കൊറോണ ഗോ' എന്നാണ്​ ആദ്യ എപ്പിസോഡി​െൻറ പേര്​. തനിക്ക്​ കോവിഡ്​ ബാധിച്ചുവെന്ന്​ കള്ളം പറഞ്ഞ്​ ജോലിചെയ്യാതെ മുറിയിൽ ചടഞ്ഞുകൂടിയ ഹൗസ്​ ഡ്രൈവറെ സ്​പോൺസറും ഭാര്യയും ചേർന്ന്​ ആരോഗ്യപ്രവർത്തകർക്ക്​ ഒറ്റിക്കൊടുത്ത്​ ആശുപത്രിയിലാക്കുന്നതാണ്​ കഥ. നാട്ടിൽ പോകാൻ എളുപ്പവഴി നോക്കിയ ഇയാൾ ഒടുവിൽ ആശുപത്രിയിലെ ക്വാറൻറീനിൽ എത്തപ്പെടുന്നത്​ തന്മയത്വത്തോടെ ഇവർ അഭിനയിപ്പിച്ച്​ ഫലിപ്പിക്കു​േമ്പാൾ കാണികളിൽ ചിരിപടർത്തുന്നു​.

ഗാനരചയിതാവും നാടകനടനുമായ സഹീർഷാ കൊല്ലമാണ്​ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്​. താനുൾപ്പടെയുള്ള കലാസംഘത്തി​െൻറ കഴിവുകൾ പ്രകടപ്പിക്കുന്നതിനുള്ള ഒരു സജീവ വേദി എന്ന രീതിയിലാണ്​ ഇതി​െൻറ പിന്നണി പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന്​ സഹീർഷാ പറഞ്ഞു. സ്​പോൺസറായി വേഷമിടുന്ന സക്കീർ തിരുവനന്തപുരവും സ്​പോൺസറുടെ ഭാര്യയായി എത്തുന്ന നീതു ശ്രീവത്സനും അറബി ഭാഷയും തന്മയത്വമായ ശൈലിയുംകൊണ്ട്​ പ്രേക്ഷകരുടെ ഇഷ്​ടം പിടിച്ചുപറ്റുന്നുണ്ട്​. ശ്രീജ പ്രദീപ്​, സരള ജേക്കബ്​, ജേക്കബ്​ ഉതുപ്പ്​, മുനീർ, അനിൽ തിരുവനന്തപുരം, അൻഷാദ്​ തകിടിയിൽ, ലതീഷ്​ ചന്ദ്രൻ എന്നിവരാണ്​ മറ്റ്​ അഭിനേതാക്കൾ. ഓരോ ആഴ്​ചയും ഓരോ എപ്പിസോഡുകൾ പുറത്തിറക്കാനാണ്​ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinewsgulfnewswebseries
Next Story