Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.വി.ഷംസുദ്ദീ​െൻറ ​പ്രവാസ സുവർണ ജൂബിലി: വെബിനാർ ഇന്ന്​

text_fields
bookmark_border
webinar
cancel

ദുബൈ: പ്രവാസികളെ ബോധവത്​കരിച്ചും ശാക്​തീകരിച്ചും സേവനമനുഷ്​ഠിക്കുന്ന സാമ്പത്തിക വിദഗ്​ധൻ പ്രവാസി ബന്ധു കെ.വി.ഷംസുദ്ദീ​​െൻറ  പ്രവാസ ജീവിതത്തി​​െൻറ സുവർണ ജൂബിലി ദിനമായ ഇന്ന്​ ​പ്രത്യേക വെബിനാർ ഒരുക്കുന്നു. യു.എ.ഇ സമയം രാത്രി എട്ടു മണിക്ക്​ നടക്കുന്ന പരിപാടിയിൽ ബർജീൽ ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ് ചെയർമാൻ ശൈഖ്​ സുൽത്താൻ സഊദ്‌ അൽ ഖാസിമി, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്​ഥാപക ചെയർമാൻ ഡോ: ആസാദ് മൂപ്പൻ, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ് എം.ഡി  സി.ജെ.ജോർജ് എന്നിവർ അതിഥികളായി പ​െങ്കടുക്കും.

ജീവിതം കോവിഡ് കാലഘട്ടത്തിനു ശേഷം എന്ന വിഷയത്തിൽ കെ.വി.ഷംസുദ്ധീൻ മുഖ്യപ്രഭാഷണം നടത്തും. Barjeel Geojit Financial services ഫേസ്​ബുക്ക്​ പേജ്​ വഴിയും സൂം പ്ലാറ്റ്​ ഫോം മ​ുഖേനെയും  (വെബിനാർ ​െഎ.ഡി 81507960209) ഇൗ പരിപാടിയിൽ പങ്കുചേരാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Webinar UAE-Gulf news
Next Story