Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൊടിക്കാറ്റിനും...

പൊടിക്കാറ്റിനും മഴക്കും സാധ്യത; ചൂടും വർധിക്കുന്നു

text_fields
bookmark_border
പൊടിക്കാറ്റിനും മഴക്കും സാധ്യത; ചൂടും വർധിക്കുന്നു
cancel

ജിദ്ദ/റിയാദ്: വരുംദിവസങ്ങളിൽ രാജ്യത്ത്​ കാലാവസ്​ഥ മാറ്റത്തിന്​ സാധ്യതയു​െണ്ടന്ന്​ കാലാവസ്​ഥ നിരീക്ഷണ അതോറിറ്റി. പൊടിക്കാറ്റിനും ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ട്​. മക്ക, മദീന, തബൂക്ക്​, പടിഞ്ഞാറൻ തീരമേഖല എന്നിവിടങ്ങളിലാണ്​ പ്രധാനമായും ബാധിക്കുക. അൽജൗഫ്​, വടക്കൻ അതിർത്തി പ്രവിശ്യ, ഹാഇൽ, അൽഖസീം, ഹഫർ അൽബാതിൻ, റിയാദി​​​​െൻറ പടിഞ്ഞാറൻ ഭാഗം എന്നിവിടങ്ങളിലും ഇതി​​​​െൻറ പ്രതിഫലനം ഉണ്ടാകും. 
ചൊവ്വ പകൽ മുഴുവൻ ഇവിടങ്ങളിൽ നല്ല പൊടിക്കാറ്റ്​ ഉണ്ടാകാനിടയുണ്ട്​. പലയിടത്തും കാറ്റിന്​ മണിക്കൂറിൽ 60 കിലോമീറ്ററിന്​ മുകളിൽ വേഗതയുണ്ടാകും. ഇതുകാരണം റോഡുകളിൽ ദൂരക്കാഴ്​ച മങ്ങും. ഡ്രൈവിങ്ങിൽ അതീവ സൂക്ഷ്​മത പുലർത്തണമെന്നും കാലാവസ്​ഥ വിഭാഗം മുന്നറിയിപ്പ്​ നൽകി. 

തബൂക്കി​​​​െൻറ തീരമേഖല, അൽജൗഫ്​, വടക്കൻ അതിർത്തി പ്രവിശ്യൗ ഹാഇൽ എന്നിവിടങ്ങളിൽ ചൊവ്വ പകൽ താരതമ്യേന കനത്ത ഇടിയോട്​ കൂടിയ മഴക്കും സാധ്യതയുണ്ട്​. അൽഖസീം, മക്കയിലെയും മദീനയിലെയും ഉയർന്ന പ്രദേശങ്ങൾ, റിയാദ്​, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നേരിയ മഴ ബുധനും വ്യാഴവും തുടരും. അതിനിടെ രാജ്യത്തെ കാലാവസ്​ഥ ക്രമേണ കനത്ത ചൂടിലേക്ക് മാറുകയാണ്​​.  42 ഡിഗ്രി വരെയായിരുന്നു തിങ്കളാഴ്​ച റിയാദിലെ ചൂട്​. ചൊവ്വയും 42 ഡിഗ്രി സെൽഷ്യസ്​ ചൂട്​ ഉണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

റിയാദ്​ മേഖലയിൽ 49 ഡിഗ്രി വരെ ചൂട്​ ഉയരാറുണ്ട്​. ചൂട്​ കൂടുന്നതോടെ അഗ്​നിബാധ മൂലമുണ്ടാവുന്ന അപകടങ്ങൾ വർധിക്കും. ജാഗ്രത പാലിക്കാൻ അധികൃതർ മ​ുന്നറിയിപ്പ്​ നൽകാറുണ്ട്​. അതേ സമയം റിയാദ്​ മേഖലയിൽ ഇത്തവണ അത്യുഷ്​ണകാലം വൈകിയാണ്​ വരുന്നത്​. 
സാധാരണ ഏപ്രിൽ മാസങ്ങളിൽ  തന്നെ ചൂട്​ വർധിക്കാറുണ്ടെങ്കിലും ഇത്തവണ ഏപ്രിലിൽ മിതശീതോഷ്​ണമായിരുന്നു. സാമാന്യം നല്ല മഴയും കഴിഞ്ഞ മാസങ്ങളിൽ ലഭിച്ചു. റമദാനിൽ ഇൗ വർഷവും കടുത്ത ചൂട്​ ആയിരിക്കുമെന്നാണ്​ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiweathergulf newsmalayalam news
News Summary - weather-saudi-gulf news
Next Story