‘വി ദ പീപ്പിൾ’ ഒന്നാം വാർഷികവും കേരളപ്പിറവി ദിനവും ആഘോഷിച്ചു
text_fields‘വി ദ പീപ്പിൾ’ ഒന്നാം വാർഷികാഘോഷ പരിപാടിയിൽനിന്ന്
റിയാദ്: പ്രവാസി മലയാളികളുടെ സാംസ്കാരിക സംഘടനയായ ‘വി ദ പീപ്പിൾ’ ഒന്നാം വാർഷികവും സാഹിത്യസദസ്സും സംഘടിപ്പിച്ചു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സലിം പള്ളിയിൽ അധ്യക്ഷത വഹിച്ചു.
സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്തു. സബീന എം. സാലി, നിഖില സമീർ, കമർബാനു അബ്ദുൽസലാം, ഡോ. കെ.ആർ. ജയചന്ദ്രൻ, ജോസഫ് അതിരുങ്കൽ എന്നിവർ സാഹിത്യാനുഭവങ്ങൾ പങ്കുവെച്ചു. ഷീബ ഫൈസൽ, ഷൈനി നൗഷാദ്, ഷംനാദ് കരുനാഗപ്പള്ളി, സലിം പള്ളിയിൽ എന്നിവർ എഴുത്തുകാരെ സദസ്സിന് പരിചയപ്പെടുത്തി.
‘പ്രവാസിയും കേരളവും’ എന്ന വിഷയത്തിൽ ബിനു ശങ്കരൻ, ഷകീബ് കൊളക്കാടൻ, സുധീർ കുമ്മിൾ, സജീവ് കുമാർ, റാഫി പാങ്ങോട്, ഷിഹാബ് കൊട്ടുകാട്, വി.ജെ. നസറുദ്ദീൻ, ഇല്യാസ് പാണ്ടിക്കാട് എന്നിവർ പ്രഭാഷണം നടത്തി. ഗഫൂർ കൊയിലാണ്ടി, നിഹാസ് പാനൂർ, അസീസ് കടലുണ്ടി, ഷാജി മഠത്തിൽ, മജീദ് മൈത്രി എന്നിവർ പ്രവാസാനുഭവങ്ങൾ പങ്കുവെച്ചു.
അതിഥികളെ ഷിഹാബ് കൊട്ടുകാട് പൊന്നാട അണിയിച്ച് ആദരിച്ചു. ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ഷാജി കുന്നിക്കോട് നന്ദിയും പറഞ്ഞു. പരിപാടികൾക്ക് മുഹമ്മദ് ഖാൻ, ദേവദാസ് ഭരതൻ, വിഷ്ണു, ഷാനവാസ്, സജീവ് വള്ളികുന്നം, നവാസ് റഷീദ്, അബ്ദുൽ സലാം, ബിനു ശങ്കരൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

