'ബാലറ്റിലൂടെ ജനാധിപത്യത്തെ തിരിച്ചുപിടിക്കണം' -കെ.എം.സി.സി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റി
text_fieldsഇക്കഴിഞ്ഞ ഹജ്ജ് വളന്റിയർ സേവനത്തിൽ മികവ് പുലർത്തിയ അമീൻ ഇസ്ലാഹിക്കുള്ള കെ.എം.സി.സി ഉപഹാരം സുബൈർ വട്ടോളി കൈമാറുന്നു.
ജിദ്ദ: നമ്മുടെ നാട്ടിന്റെ മതേതരത്വത്തെപ്പോലും കുളംതോണ്ടിയ ഫാഷിസ്റ്റ് വർഗീയ ഭരണകൂടത്തെ ഇന്ത്യൻ മണ്ണിൽ നിന്നും നിഷ്ക്കാസനം ചെയ്യാൻ പഴയ രീതിയിലുള്ള ബാലറ്റ് സംവിധാനം വീണ്ടും തിരിച്ചു കൊണ്ടുവരാൻ ഇലക്ഷൻ കമീഷൻ തയാറാവണമെന്ന് കെ.എം.സി.സി ജിദ്ദ നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളുടെ മുന്നോടിയായി 'സംഘടനയെ സജ്ജമാക്കാം, തിരഞ്ഞെടുപ്പിന് ഒരുങ്ങാം' എന്ന പ്രമേയത്തെ ആസ്പദമാക്കി ശറഫിയ്യ അൽ റയാൻ പോളിക്ലിനിക്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൺവെൻഷനിൽ കേന്ദ്ര ഭരണകൂടത്തിന്റെ ദുഷ്പ്രവണതക്കെതിരെയുള്ള പ്രമേയം പാസ്സാക്കി. കൺവെൻഷൻ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളി ഉദ്ഘാടനം ചെയ്തു. പി.സി.എ.റഹ്മാൻ (ഇണ്ണി) അധ്യക്ഷതവഹിച്ചു,
നിലമ്പൂർ മണ്ഡലത്തിൽ നിന്ന് ഏറ്റവും നല്ല ഹജ് വളന്റിയറായി തിരഞ്ഞെടുക്കപ്പെട്ട ജിദ്ദ മുനിസിപ്പൽ കെ.എം.സി.സി പ്രസിഡന്റ് അമീൻ ഇസ്ലാഹിക്ക് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം സുബൈർ വട്ടോളി കൈമാറി. ജില്ല സെക്രട്ടറി അബുട്ടി പള്ളത്ത്, നിലമ്പൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീദ്, മണ്ഡലം സെക്രട്ടറി ഫസലു മൂത്തേടം, സലീം മുണ്ടേരി, സൽമാൻ വഴിക്കടവ്, ഹാരിസ് മമ്പാട്, നിഷാജ് അണക്കായ്, റാഫി വഴിക്കടവ്, ഫൈസൽ പോത്ത്കല്ല്, പി.എ ജലീൽ, സജാദ് മൂത്തേടം എന്നിവർ സംസാരിച്ചു. ജാവിദ് പെരുംമ്പള്ളി, നഹാസ് അണക്കായ്, സുഹൈൽ മുതീരി, സമീർ വടക്കേതിൽ, ഫൈസൽ രാമംകുത്ത്, സാബു നിലമ്പൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അമീൻ ഇസ്ലാഹി സ്വാഗതവും ജിഷാർ അണക്കായ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

