Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ​ക്യ​ത്തി​​ന്‍റെ...

ഐ​ക്യ​ത്തി​​ന്‍റെ രാ​ഷ്‌​ട്രീ​യം തി​രി​ച്ചു​പി​ടി​ക്കാ​ൻ കൈ​കോ​ർ​ക്ക​ണം -പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ

text_fields
bookmark_border
prize
cancel
camera_alt

കേ​ളി ഒ​രു​ക്കി​യ സ്വീ​ക​ര​ണ വേ​ദി​യി​ൽ പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ന്​ സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ്​ സെ​ബി​ൻ ഇ​ക്ബാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

റി​യാ​ദ്: സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ലെ വി​ഭ​ജ​നം പോ​ലു​ള്ള വ​ലി​യ ദു​ര​ന്ത​മു​ഖ​ത്തും മ​തേ​ത​ര​ത്വ​ത്തി​​ന്‍റെ​യും ഐ​ക്യ​ത്തി​​ന്‍റെ​യും രാ​ഷ്​​ട്രീ​യ​ത്തെ ചേ​ർ​ത്തു​പി​ടി​ച്ച​വ​രാ​ണ് ന​മ്മ​ളെ​ന്നും ആ ​ഐ​ക്യ​ത്തെ ത​ക​ർ​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ച്ചു​കൂ​ടാ​യെ​ന്നും ക​വി​യും സ​ഹി​ത്യ​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വു​മാ​യ പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

2023ലെ ​ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ് ജേ​താ​വ്​ കൂ​ടി​യാ​യ അ​ദ്ദേ​ഹം റി​യാ​ദി​ൽ കേ​ളി ക​ലാ​സാം​സ്​​കാ​രി​ക​വേ​ദി ഒ​രു​ക്കി​യ സ്വീ​ക​ര​ണ​പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. മ​നു​ഷ്യ​ർ ചേ​ർ​ന്നു​നി​ന്നാ​ൽ ഒ​രു ക്ഷു​ദ്ര​ശ​ക്തി​ക​ൾ​ക്കും ന​മ്മെ തോ​ൽ​പ്പി​ക്കാ​നാ​വി​ല്ല.

ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തോ​ടെ ആ ​ഐ​ക്യ​ത്തി​നാ​യി നാം ​ഓ​രോ​രു​ത്ത​രും കൈ​കോ​ർ​ക്കേ​ണ്ട സ​മ​യ​മാ​യി​രി​ക്കു​ന്നു. ഇ​നി​യും അ​മാ​ന്തി​ച്ചു നി​ന്നാ​ൽ നി​ല​നി​ൽ​പ്പു​ത​ന്നെ അ​പ​ക​ട​ത്തി​ലാ​കും. ഇ​ന്ത്യ​ക്ക് മാ​തൃ​ക​യാ​യി കേ​ര​ളം ജ്വ​ലി​ച്ചു​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു അ​ഗ്​​നി​ഗോ​ളം കാ​ൽ​ച്ചു​വ​ട്ടി​ൽ പു​ക​യു​ന്നു​ണ്ടെ​ന്ന് നാം ​ഓ​രോ​രു​ത്ത​രും തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​തി​നെ​തി​രെ ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ൽ​പ്പ് അ​നി​വാ​ര്യ​മാ​ണെ​ന്നും ഗോ​പീ​കൃ​ഷ്ണ​ൻ കൂ​ട്ടി ചേ​ർ​ത്തു.

മ​ല​സി​ലെ ചെ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ കേ​ളി ജോ​യി​ന്‍റ്​ സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്​ സം​ഘ​ട​നാ​കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. കേ​ളി​ക്ക് വേ​ണ്ടി പ്ര​സി​ഡ​ന്‍റ്​ സെ​ബി​ൻ ഇ​ഖ്ബാ​ൽ, കു​ടും​ബ​വേ​ദി​ക്കു​വേ​ണ്ടി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, പ്ര​സി​ഡ​ൻ​റ്​ പ്രി​യ വി​നോ​ദ്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്‌ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തെ ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു.

സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ്​ സെ​ബി​ൻ ഇ​ക്ബാ​ൽ എ​ന്നി​വ​ർ​ചേ​ർ​ന്ന് ഉ​പ​ഹാ​രം ന​ൽ​കി. സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും പ്ര​സി​ഡ​ൻ​റ്​ സെ​ബി​ൻ ഇ​ഖ്ബാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. റി​യാ​ദി​ലെ സ്വ​ത​ന്ത്ര സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ചി​ല്ല സ​ർ​ഗ​വേ​ദി​യു​ടെ 10ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് അ​ദ്ദേ​ഹം റി​യാ​ദി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - We should join hands to reclaim the politics of unity - PN Gopikrishnan
Next Story