'വർഗീയ ശക്തികൾക്കെതിരെ ജാഗ്രത വേണം'
text_fieldsഅൽ-ഖർജ് കെ.എം.സി.സിക്ക് കീഴിലെ ഫൈസലിയ്യ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ‘ഖമറുലൈൽ’ പരിപാടിയിൽനിന്ന്
റിയാദ്: മതേതരത്വത്തെയും സാഹോദര്യത്തെയും തകർക്കുന്ന വർഗീയ ശക്തികൾക്കെതിരെ പ്രവാസി സമൂഹം ജാഗ്രത പാലിക്കണമെന്ന് അൽ-ഖർജ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷറർ അഷ്റഫ് കല്ലൂർ പ്രവാസി സമൂഹത്തോട് അഭ്യർഥിച്ചു.
അൽ-ഖർജ് കെ.എം.സി.സിക്ക് കീഴിൽ നടക്കുന്ന ത്രൈമാസ കാമ്പയിൻ 'മോട്ടീവ്-22' ന്റെ ഭാഗമായി ഫൈസലിയ്യ ഏരിയ കെ.എം.സി.സി 'ഖമറുലൈൽ' എന്ന പേരിൽ കുടുംബസംഗമത്തിൽ സാംസ്കാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ കലാ കായിക പരിപാടികൾ, സ്ത്രീകൾക്ക് മൈലാഞ്ചിയിടൽ മത്സരം, സാംസ്കാരിക സമ്മേളനം, ഹബീബ് കോട്ടോപ്പാടം ടീമിന്റെ 'ഇശൽ സന്ധ്യ', യാത്രയയപ്പ് എന്നീ പരിപാടികൾ നടന്നു.
സാംസ്കാരിക സമ്മേളനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ.കെ.എം. കുട്ടി ചേളാരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, സാജിദ് ഉളിയിൽ, ഇഖ്ബാൽ അരീക്കാടൻ, അബ്ദുറഹ്മാൻ പറപ്പൂർ, നൂറുദ്ദീൻ കളയാട്ടുമുക്ക് എന്നിവർ സംസാരിച്ചു.പ്രവാസത്തോട് വിടപറയുന്ന സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സുലൈമാൻ വയനാടിന് ഫൈസലിയ്യ ഏരിയ കെ.എം.സി.സി ജനകീയ സെക്രട്ടറി അബ്ദുറഹ്മാൻ പറപ്പൂർ ഉപഹാരം നൽകി. അബ്ദുൽ ജലീൽ കരിമ്പിൽ സ്വാഗതവും മുഹമ്മദ് തിരൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

