‘ജനാധിപത്യ മതേതര മൂല്യങ്ങൾ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണം’
text_fieldsറിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ‘ഫ്രീഡം ടോക്ക്’ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: രാജ്യത്ത് ജനാധിപത്യ മതേതര മൂല്യങ്ങൾ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച ‘ഫ്രീഡം ടോക്ക്’ സിംപോസിയം ആഹ്വാനം ചെയ്തു.
‘സ്വതന്ത്ര ഇന്ത്യ; അവകാശ പോരാട്ടങ്ങളുടെ മാതൃഭൂമി’ എന്ന വിഷയത്തിൽ ബത്ഹയിലെ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിയാദിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
സെൻറർ സംഘടിപ്പിക്കുന്ന 26-ാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിെൻറ പ്രമേയപ്രകാശനം
പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് ശിഹാബ് കൊട്ടുകാട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ വൈസ് പ്രസിഡൻറ് അഡ്വ. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. മിദ്ലാജ് സ്വലാഹി ആമുഖ പ്രഭാഷണം നടത്തി. ഒക്ടോബർ 23 ന് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന 26-ാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിെൻറ പ്രമേയപ്രകാശനം ചടങ്ങിൽ നടന്നു. ‘മാറുന്ന കാലം മാറ്റമില്ലാത്ത ആദർശം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിെൻറ പ്രമേയപ്രകാശനം എൻ.ആർ.കെ ഫോറം ജനറൽ കൺവീനർ സുരേന്ദ്രൻ കൂട്ടായിക്ക് നൽകി ശിഹാബ് കൊട്ടുകാട് നിർവഹിച്ചു.
സത്താർ താമരത്ത് (കെ.എം.സി.സി), ഫൈസൽ കൊണ്ടോട്ടി (കേളി കലാസാംസ്കാരിക വേദി), അബ്ദുള്ള വല്ലാഞ്ചിറ (ഒ.ഐ.സി.സി), റഹ്മത്തെ ഇലാഹി (തനിമ സാംസ്കാരിക വേദി), സുരേന്ദ്രൻ കൂട്ടായി (എൻ.ആർ.കെ ഫോറം), ഷഫീഖ് പാനൂർ (എം.ഇ.എസ്), റഹ്മാൻ മുനമ്പത്ത് (ഫോർക), ജയൻ കൊടുങ്ങല്ലൂർ (മീഡിയ ഫോറം), നജിം കൊച്ചുകലുങ്ക് എന്നിവർ ചടങ്ങിൽ സംസാരിച്ചു. സെൻറർ ഭാരവാഹികളായ അബ്ദുൽ വഹാബ് പാലത്തിങ്കൽ, മൂസ തലപ്പാടി, അഷ്റഫ് തിരുവനന്തപുരം, ശുകൂർ ചെലേമ്പ്ര, സിബ്ഗത്തുള്ള, മുജീബ് ഒതായി, ഫിറോസ് മലാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അബ്ദുസ്സലാം ബുസ്താനി സ്വാഗതവും ഫർഹാൻ കാരക്കുന്ന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

