മതേതര ഇന്ത്യക്കായി ഒന്നിച്ചു പോരാടണം -സി.ആര്‍. മഹേഷ് എം.എല്‍.എ
text_fieldsഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റിയുടെ ഉപഹാരം സി.ആര്‍. മഹേഷ് എം.എല്‍.എക്ക് പ്രസിഡൻറ് ബാലു കുട്ടന് കൈമാറുന്നു
റിയാദ്: മതങ്ങളെ വേര്‍തിരിച്ച് വിദ്വേഷം വളര്‍ത്തി ഭിന്നിപ്പിച്ച് ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കടപുഴക്കി രാജ്യത്തെ ‘മതേതര ഇന്ത്യ’ എന്ന പ്രത്യയശാസ്ത്രത്തിലേക്ക് വഴിതെളിച്ചത് ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസാണെന്ന് സി.ആര്‍. മഹേഷ് എം.എല്‍.എ പറഞ്ഞു. വീണ്ടും ഭിന്നിപ്പിലൂടെയും വിദ്വേഷത്തിലൂടെയും മതേതരത്വത്തെ തകര്‍ത്ത് ‘മത ഇന്ത്യ’യിലേക്ക് തിരിച്ചുനടത്താന്‍ ശ്രമിക്കുന്ന സംഘ്പരിവാറിന്റെ ശ്രമങ്ങളെ കരുതിയിരിക്കണമെന്നും അതിനെതിരെ പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദ് ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റിയുടെ 11-ാമത് വാർഷികാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വീണ്ടെടുപ്പിനായ് രാജ്യത്തിന്റെ പ്രത്യാശയായ രാഹുല്‍ ഗാന്ധി ആരംഭിച്ച യാത്ര നൂറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യം ഏകതയോടെ ഒന്നിക്കുന്ന കാഴ്ച വിദ്വേഷങ്ങള്‍ക്കുള്ള മറുപടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ല പ്രസിഡന്റ് ബാലുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. അലക്‌സ് കൊട്ടാരക്കര ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.
ജീവകാരുണ്യ രംഗത്തെ പ്രവർത്തനങ്ങൾക്ക് സത്താര്‍ ഓച്ചിറ, ആതുര സേവന രംഗത്തെ സംഭാവനകള്‍ക്ക് ഷീബ യോഹന്നാന്‍, സാമൂഹിക സാംസ്‌കാരിക കലാരംഗത്ത് സര്‍ഗാത്മക സംഭാവനകള്‍ക്ക് ഷംനാദ് കരുനാഗപ്പള്ളി, ബിസിനസ് മികവിന് റഹ്മാന്‍ മുനമ്പത്ത്, നൃത്ത അധ്യപിക ബിന്ദു സാബു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, സലിം കളക്കര, റഹ്മാന്‍ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്, യോഹന്നാന്‍ കുണ്ടറ എന്നിവര്‍ സംസാരിച്ചു. അബി ജോയുടെ നേതൃത്വത്തില്‍ റോജി റിയാസ്, ആന്‍ഡ്രിയ ജോണ്‍സന്‍, ഫിദ ഫാത്തിമ, അഭിനന്ദ, അനാമിക, ഹസ്ബ ഷാജഹാന്‍, ഷിബില്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
ബിന്ദു സാബു ചിട്ടപ്പെടുത്തിയ നൃത്തനൃത്യങ്ങളും അരങ്ങേറി. ജനറല്‍ സെക്രട്ടറി ഷഫീഖ് പൂരകുന്നില്‍ സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ സലിം അര്‍ത്തിയില്‍ നന്ദിയും പറഞ്ഞു. നജിം കടക്കല്‍, നാസര്‍ ലെയ്‌സ്, നസീര്‍ ഹനീഫ, അഖിനാസ്, അന്‍സാരി അലി, മജീദ് മൈത്രി, നിസാര്‍ പള്ളിക്കശ്ശേരില്‍, അന്‍സാരി വടക്കുംതല, ബിനോയ്, അന്‍ഷാദ്, ജയന്‍ മാവിള, റഹിം കൊല്ലം, അന്‍സാരി തെന്മല എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

