ഫെഡറലിസത്തെ സംരക്ഷിക്കാൻ നാം ജാഗരൂകരാകണം -നവയുഗം
text_fieldsസ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നവയുഗം ദമ്മാമിൽ സംഘടിപ്പിച്ച ചടങ്ങ് രക്ഷാധികാരി ദാസൻ രാഘവൻ ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: ഇന്ത്യൻ ഫെഡറലിസത്തെ തകർക്കാനുള്ള യൂനിയൻ സർക്കാരിന്റെ ശ്രമങ്ങളെ എന്തു വില കൊടുത്തും പ്രതിരോധിക്കാൻ നാം തയാറാകണമെന്നും ഫെഡറലിസത്തിലേക്കുള്ള ഏതൊരു കടന്നുകയറ്റവും രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്നതാണെന്നും നവയുഗം സാംസ്കാരികവേദി രക്ഷാധികാരി ദാസൻ രാഘവൻ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നവയുഗം ദമ്മാമിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി അധ്യക്ഷതവഹിച്ച ചടങ്ങിൽ, അൽ മുന ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽനൗഫൽ മുഖ്യപ്രഭാഷണം നടത്തി. ഷാജി മതിലകം, ബിനു കുഞ്ഞ് എന്നിവർ ആശംസകൾ അർപ്പിച്ചു. രഞ്ജിത പ്രവീൺ സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
"ഫെഡറലിസം ഇന്ത്യയുടെ ആത്മാവ്" എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറിൽ ജോസ് കടമ്പനാട് വിഷയാവതരണം നടത്തി. സെമിനാറിൽ വിവിധ സംഘടന പ്രതിനിധികളായ വിദ്യാധരൻ (നവോദയ), ഷംസുദ്ദീൻ ( ഒ.ഐ.സി.സി), ഹുസൈൻ നിലമേൽ (നവയുഗം), ഹനീഫ (ഐ.എം.സി.സി), പ്രവീൺ (കൈരളി ടി.വി) മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ തുടങ്ങിയവർ സംസാരിച്ചു. സജീഷ് പട്ടാഴി മോഡറേറ്റർ ആയിരുന്നു. പ്രജി കൊല്ലം സ്വാഗതവും നിസാം കൊല്ലം നന്ദിയും പറഞ്ഞു.
സംഗീത ടീച്ചറിന്റെ ദേശഭക്തിഗാനവും, അഞ്ജുനയുടെ ഡാൻസും ചടങ്ങിന് മിഴിവേകി. സ്വാതന്ത്ര്യദിനാഘോഷത്തിനും സെമിനാറിനും വാഹിദ് കാര്യറ, സാജൻ കണിയാപുരം, അരുൺ ചാത്തന്നൂർ, ബിജു വർക്കി, മഞ്ജു അശോക്, രാജൻ കായംകുളം, റഷീദ് പുനലൂർ, വർഗീസ്, നന്ദകുമാർ, തമ്പാൻ നടരാജൻ, ശ്രീകുമാർ വെള്ളല്ലൂർ, എബിൻ തലവൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

