‘വർഗീയതക്കും കേന്ദ്ര നയങ്ങൾക്കും എതിരെ ജാഗ്രത വേണം’
text_fieldsനവോദയ ജിദ്ദ സഫ ഏരിയ സമ്മേളനം കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ പടർത്തുന്ന വിഷലിപ്തമായ പ്രസ്താവനകൾക്കെതിരെയും കേരളത്തെ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും പ്രവാസി സമൂഹം ജാഗ്രത പാലിക്കണമെന്ന് ജിദ്ദ നവോദയ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കിസ്മത്ത് മമ്പാട് പറഞ്ഞു.
ജിദ്ദ നവോദയ 31ാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി വി.എസ് അച്യുതാനന്ദൻ നഗറിൽ നടന്ന സഫ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ കലാവേദി കൺവീനർ ലീന അജി അവതരിപ്പിച്ച തൊഴിലുറപ്പു പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന പ്രമേയവും ഏരിയ സ്പോർട്സ് വേദി കൺവീനർ ഫുളൈയിൽ അവതരിപ്പിച്ച പ്രവാസി പെൻഷൻ തുക 5000 രൂപ ആക്കുക പ്രവാസി ഹെൽത്ത് ഇൻഷൂറൻസിൽ കുടുംബങ്ങളെ മുഴുവൻ ഉൾപ്പെടുത്തണമെന്ന പ്രമേയവും ഏരിയ കമ്മിറ്റി അംഗം ഇർഫാൻ അവതരിപ്പിച്ച ലേബർ കോഡുകൾ നടപ്പിലാക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. നവോദയ യുവജനവേദിയുടെ ബ്ലഡ് ഗ്രൂപ്പിലൂടെ കൂടുതൽ തവണ രക്തദാനം നടത്തിയ ആഷിഖ്, ഷാനവാസ് എന്നിവരെ ആദരിച്ചു. നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര എന്നിവർ ഉപഹാരങ്ങൾ കൈമാറി.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജുനൈസ് താഴെക്കോട് (രക്ഷാധികാരി), ഹനീഫ ചോലമുഖത്ത് (പ്രസിഡന്റ്), റാസിഖ് തവനൂർ (സെക്രട്ടറി), സുവിജ സത്യൻ (ട്രഷറർ), ബഹാബുദ്ദീൻ, റഫീഖ് (വൈസ് പ്രസിഡന്റുമാർ), അലി മാഷ്, റഷീദ് (ജോയിന്റ് സെക്രട്ടറിമാർ), വിവിധ ഉപസമിതി കൺവീനർമാർ: ഇർഫാൻ (ജീവകാരുണ്യം), അനിത് എബ്രഹാം (കുടുംബവേദി), ആയിഷ ടീച്ചർ (വനിതാ കൺവീനർ), ഫുളൈയിൽ (യുവജനവേദി), മുസമ്മിൽ (കായികം), ലീന അജി (കല), ഷാനവാസ് (ഐ.ടി), വിഷ്ണു (മീഡിയ), അൻസ ജോബി (ആരോഗ്യം) എന്നിവരാണ് ഭാരവാഹികൾ. ഏരിയ സെക്രട്ടറി ഫരീദ് ചാവക്കാട് റിപ്പോർട്ടും, ട്രഷറർ ലാലു വേങ്ങൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര ട്രഷറർ സി.എം അബ്ദുറഹ്മാൻ സംഘടന റിപ്പോർട്ട് അവതരിപ്പിക്കുകയും ചർച്ചകൾക്ക് മറുപടി നൽകുകയും ചെയ്തു.
ജലീൽ കോങ്ങത്ത്, വഹാബുദ്ധീൻ, ആയിഷ ടീച്ചർ, ഹനീഫ ചോലമുഖത്ത് എന്നിവരടങ്ങിയ പ്രസീഡിയം നടപടികൾ നിയന്ത്രിച്ചു. സുവിജ സത്യൻ സ്വാഗതവും റാസിക് തവനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

