‘നമ്മൾ ചാവക്കാട്ടുകാർ’, സൗദി ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fields‘നമ്മൾ ചാവക്കാട്ടുകാർ’ സൗദി ചാപ്റ്റർ ഇഫ്താർ സംഗമം
റിയാദ്: 'നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട്' സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18-ലെ വനാസ ഇസ്തിറാഹയിൽ വെച്ച് നടന്ന പരിപാടി കൺവീനർ സിറാജുദ്ധീൻ ഓവുങ്ങലിെൻറ ആമുഖ പ്രസംഗത്തോടെ ആരംഭിച്ചു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാഫി വടക്കേകാട് പ്രാർത്ഥനാ സദസ്സിനു നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഫെർമിസ് മടത്തൊടിയിൽ സ്വാഗതവും ട്രഷറർ മനാഫ് അബ്ദുല്ല നന്ദിയും പറഞ്ഞു. ചെയർമാൻ ഷാഹിദ് അറക്കൽ, റിയാദ് മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ഫോർക്ക പ്രതിനിധി റഹ്മാൻ മുനമ്പത്ത് എന്നിവരും വിവിധ ജില്ലാ സംഘടനാ പ്രതിനിധികളായ മുഹമ്മദ് കുട്ടി, നാസർ വലപ്പാട്, രാധാകൃഷ്ണൻ കലവൂർ, കൃഷ്ണ കുമാർ, ഷാനവാസ്, ആഷിഖ് എന്നിവരും നസീബ് കലാഭവൻ, അബ്ദുൽ നാസർ, സൈഫ് കായംകുളം, നിഹാസ് പാനൂർ, ആരിഫ് വൈശ്യം വീട്ടിൽ, ഷഹീർ ബാബു, ഫായിസ് ബീരാൻ, കബീർ വൈലത്തൂർ, യൂനസ് പടുങ്ങൽ എന്നിവരും പരിപാടിയിൽ സംസാരിച്ചു.
ഉണ്ണിമോൻ പെരുമ്പിലായി, സലീം അകലാട്, അലി പൂത്താട്ടിൽ, ഖയ്യൂം അബ്ദുള്ള, കെ.പി. സുബൈർ, അഷ്കർ അഞ്ചങ്ങാടി, ഷഫ്നാസ് മാട്ടുമ്മൽ, ആഷിഫ് ബഷീർ, അൻവർ അണ്ടത്തോട്, സലിം പാവറട്ടി, ഷഹബാസ് പാലയൂർ, റഹ്മാൻ ചാവക്കാട്, നൗഫൽ തങ്ങൾ, ഫിറോസ് കോളനിപ്പടി, ഇജാസ് മാട്ടുമ്മൽ, ജഹാൻഗീർ, ഷെഫീഖ് അലി എന്നിവർ ഇഫ്താർ സംഗമത്തിെൻറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

