‘നമ്മൾ ചാവക്കാട്ടുകാർ’ സൗദി ചാപ്റ്റർ വിദ്യാഭ്യാസ പുരസ്കാര വിതരണം
text_fieldsനമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ വിദ്യാഭ്യാസത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പുരസ്കാരങ്ങൾ നൽകി അനുമോദിച്ചപ്പോൾ
റിയാദ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ അംഗങ്ങളുടെ മക്കളിൽനിന്ന് വിദ്യാഭ്യാസത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. റിയാദ് അൽയസ്മിൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യാര ഇൻറർനാഷനൽ സ്കൂൾ മാനേജർ അബ്ദുൽ ഖാദർ പ്രശംസാഫലകം കൈമാറി. റിയാദിലെ സാമൂഹിക ജീവകാരുണ്യ മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഡോ. ഷഹനാസ് സത്താർ (എം.ബി.ബി.എസ്), മെഹ ഫായിസ് (ബാച്ചിലർ ഇൻ ഓഡിയോളജി ആൻഡ് സ്പീച് ലാൻഗേജ് പാത്തോളജി), ഹന സത്താർ (ബി.കോം, സി.എം.എ -യു.എസ്) എന്നിവർ പ്രഫഷനൽ ബിരുദം നേടിയവർക്കുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മുഹമ്മദ് ഷാസാദ്, റഫ ഫാത്തിമ, ലാമിസ് ബിൻ ഇക്ബാൽ, എ.പി. ഫാത്തിമ സന, സയ്യിദ് റെഹാൻ നൗഫൽ, വി.എസ്. അപർണ, വി.എസ്. ഫാത്തിമ സുഹാന, മുഹമ്മദ് സിനാൻ, ഷഹന നസ്റിൻ, റെന നാദിർ, സെബ സഹീർ നൂർ, ഫർഹ ഫാത്തിമ എന്നിവരാണ് എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ 10, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയതിനുള്ള പുരസ്കാരങ്ങൾക്ക് അർഹരായത്.
ഷഹബാസ് പാലയൂർ ആമുഖ പ്രസംഗം നിർവഹിച്ചു. മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷതവഹിച്ചു. ഉപദേശക സമിതി ചെയർമാൻ ഷാഹിദ് അറക്കൽ ഉദ്ഘാടനംചെയ്തു. ഇ.കെ. ഇജാസ് സ്വാഗതവും ഖയ്യും അബ്ദുല്ല നന്ദിയും പറഞ്ഞു. ശിഹാബ് കൊട്ടുകാട്, പുഷ്പരാജ്, ഡോ. കെ.ആർ. ജയചന്ദ്രന്, റഹ്മാൻ മുനമ്പത്ത്, ജയൻ കൊടുങ്ങല്ലൂർ, ജാഫർ തങ്ങൾ, ഫെർമിസ് മടത്തൊടിയിൽ, മനാഫ് അബ്ദുല്ല, ഷാജഹാൻ ചാവക്കാട്, നേവൽ ഗുരുവായൂർ, സിറാജുദ്ധീൻ ഓവുങ്ങൽ, കബീർ വൈലത്തൂർ, ആരിഫ് വൈശ്യം വീട്ടിൽ, ഫാറൂഖ് പൊക്കുളങ്ങര, ഷഹീർ ബാബു, യൂനസ് പടുങ്ങൽ, ഫായിസ് ബീരാൻ, സുധാകരൻ ചാവക്കാട്, സലിം പാവറട്ടി, അലി പുത്താട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

