വയനാടിന് ആശ്വാസമേകി നവോദയ ഖുലൈസ് യൂനിറ്റ്
text_fieldsജിദ്ദ ഖുലൈസ് യൂനിറ്റ് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് സഫ ഏരിയ ജീവകാരുണ്യ കൺവീനർ ബഹാവുദ്ദീന്‍
ഖുലൈസ് യൂനിറ്റ് സെക്രട്ടറി കൈമാറുന്നു
ഖുലൈസ്: വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജിദ്ദ നവോദയ നടത്തിയ ധനസമാഹരണത്തിനു കരുത്തേകി സഫ ഏരിയക്ക് കീഴിലുള്ള ഖുലൈസ് യൂനിറ്റ്. യൂനിറ്റില്‍ നടത്തിയ ബിരിയാണി, സ്ക്രാപ്പ് ചലഞ്ചിൽ നിന്ന് കിട്ടിയ തുക സഫ ഏരിയ ജീവകാരുണ്യ കൺവീനർ ബഹാവുദ്ദീന്‍ ഖുലൈസ് യൂനിറ്റ് സെക്രട്ടറിയില്‍ നിന്ന് ഏറ്റുവാങ്ങി.
ചടങ്ങിൽ സഫ ഏരിയ പ്രസിഡന്റ് ജലീല്‍ കൊങ്ങത്, സി.സി അംഗം സി.എം. മുജീബ്, ഏരിയ കമ്മിറ്റി അംഗങ്ങളായ റഷീദ്, ഇര്ഫാന്, ഫുളൈയില്, ഖുലൈസ് യൂനിറ്റ് ഭാരവാഹികളായ ഷഹീർ, അലവി, ഹംസ വലിയപറമ്പിൽ, അസീസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

