വയനാട് ദുരന്തം: ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ഫണ്ട് ശേഖരണ ഉദ്ഘാടനം
text_fieldsജിദ്ദ-മലപ്പുറം ജില്ല കെ.എം.സി.സിയുടെ വയനാട് ഫണ്ട് സമാഹരണ ഉദ്ഘാടനം ഉബൈദുല്ല തങ്ങളിൽനിന്ന് സംഭാവന സ്വീകരിച്ചുകൊണ്ട് ഭാരവാഹികൾ നിർവഹിക്കുന്നു.
ജിദ്ദ: ഉരുൾപൊട്ടലിനെത്തുടർന്ന് വഴിയാധാരമായവർക്ക് സാന്ത്വനം നൽകുക എന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ആഹ്വാനത്തെ തുടർന്ന് സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ അഭ്യർഥന പ്രകാരം ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി വയനാട് ഫണ്ട് ശേഖരണം ആരംഭിച്ചു.
ജിദ്ദ ഷറഫിയയിൽ നടന്ന മുസ്ലിം ലീഗ് നേതാക്കളുടെ അനുസ്മരണ പരിപാടിയിൽ സമസ്ത ഇസ്ലാമിക് സെൻറർ സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല ഐദറൂസി തങ്ങളിൽനിന്നും സംഭാവന സ്വീകരിച്ചു കൊണ്ട് ഫണ്ട് സമാഹാരണത്തിന്റെ ഉദ്ഘാടനം നടന്നു. മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. അനുസ്മരണ പരിപാടി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമർ ബാഫഖി തങ്ങൾ, എം.ഐ തങ്ങൾ എന്നിവരുടെ അനുസ്മരണവും ഭാഷ സമരദിന അനുസ്മരണവും കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട് നിർവഹിച്ചു. തുടർന്ന് നടന്ന പ്രാർത്ഥന സദസ്സിന് ഉബൈദുല്ല തങ്ങൾ നേതൃത്വം നൽകി. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, അബൂബക്കർ ദാരിമി ആലമ്പാടി, റസാഖ് അണക്കായി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും അഷ്റഫ് മുല്ലപ്പള്ളി നന്ദിയും പറഞ്ഞു. എൻ.എം.അനസ് ഖിറാഅത് നടത്തി. ഓഗസ്റ്റ് ഒന്നുമു തൽ 15 വരെ നടക്കുന്ന വയനാട് ഫണ്ട് സമാഹരണ കാമ്പയിൻ വിജയിപ്പിക്കണമെന്ന് ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹികൾ പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

