വയനാട് പുനരധിവാസം; ആദ്യ ഗഡു സൗദി ഐ.എം.എം.സി കൈമാറി
text_fieldsവയനാട് പുനരധിവാസത്തിനുവേണ്ടി സ്വരൂപിച്ച ഫണ്ടിന്റെ ആദ്യ ഗഡു സൗദി ഐ.എം.എം.സി ഭാരവാഹികൾ ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിലിന് മൈകാറുന്നു
റിയാദ്: ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി സൗദി ഐ.എം.സി.സി നാഷനൽ കമ്മിറ്റി സ്വരൂപിച്ച ഫണ്ടിന്റെ ആദ്യഗഡു നൽകി.
റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഗസ്നി വട്ടക്കിണർ ഐ.എൻ.എൽ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊളിറ്റിക്കൽ വർക്ക് ഷോപ്പിന്റെ വേദിയിൽ വെച്ച് സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എം.എൽ.എക്ക് കൈമാറുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സെക്രട്ടറി അഷറഫ് അലി വല്ലപ്പുഴ, എൻ.എൽ.യു സംസ്ഥാന പ്രസിഡന്റ് എ.പി. മുസ്തഫ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കർ ഹാജി, കോഴിക്കോട് ജില്ലാ ട്രഷറർ പി.എം.കെ. അബ്ദുല്ല, കോഴിക്കോട് വുമൺസ് ലീക്ക് ജില്ലാ പ്രസിഡന്റ് മറിയം ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

