വയനാട് പുനരധിവാസം; റിയാദ് ഒ.ഐ.സി.സി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു
text_fieldsറിയാദ് ഒ.ഐ.സി.സി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന് വേണ്ടി രംഗത്തിറങ്ങിയവർ
റിയാദ്: കെ.പി.സി.സിയും രാഹുല്‍ ഗാന്ധിയും പ്രഖ്യാപിച്ച വയനാട് പുനരധിവാസ പദ്ധതികള്‍ക്ക് ധനം സമാഹരിക്കാന്‍ റിയാദ് ഒ.ഐ.സി.സി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. റിയാദ് അൽ മാസ് റസ്റ്റാറന്റുമായി സഹകരിച്ചാണ് ബിരിയാണി വിതരണം ചെയ്തത്.
ബത്ഹ, മലസ്, ശുമൈസി, ഒലയ്യ, സനഇയ്യ, ഷിഫ, അസീസിയ, ഹാര തുടങ്ങിയ റിയാദ് നഗരഭാഗങ്ങളിലും അൽ ഖർജ്, മുസാഹ്മിയ തുടങ്ങിയ പ്രദേശങ്ങളിലും 13 ജില്ലാകമ്മിറ്റികളുടെയും മുസാഹ്മിയ ഏരിയാകമ്മിറ്റികളുടെയും നേതൃത്വത്തിലാണ് എത്തിച്ചതെന്ന് പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറയും ജനറൽ കൺവീനർ ഷംനാദ് കരുനാഗപ്പള്ളിയും അറിയിച്ചു.
ബിരിയാണി ചലഞ്ചിന് അമീർ പട്ടണത്ത്, സാകിർ ദാനത്ത്, സിദ്ദീഖ് കല്ലുപറമ്പൻ, മജു സിവിൽ സ്റ്റേഷൻ, നാദിർഷാ റഹ്മാൻ, വിൻസെൻറ് കെ. ജോർജ്, ഷഫീഖ് പൂരക്കുന്നിൽ, ശരത് സ്വാമിനാഥൻ, കമറുദീൻ താമരക്കുളം, കെ.കെ. തോമസ്, ബഷീർ കോട്ടയം, ഷാജി മഠത്തിൽ, അജീഷ് ചെറുവട്ടൂർ, നാസർ വലപ്പാട്, ശിഹാബ് കരിമ്പാറ, സന്തോഷ് കണ്ണൂർ, ജയൻ മുസാഹ്മിയ എന്നിവർ നേതൃത്വം നൽകി.

