വയനാട് പുനരധിവാസം: റിയാദ് ഒ.ഐ.സി.സി ധനസഹായം കൈമാറി
text_fieldsവയനാട് പുനരധിവാസത്തിനായി റിയാദ് ഒ.ഐ.സി.സി സമാഹരിച്ച ധനസഹായം കൈമാറുന്നു
റിയാദ്: വയനാട് ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി കെ.പി.സി.സി പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച് നൽകുന്ന വീടുകൾക്ക് വേണ്ടി റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി സമാഹരിച്ച ധനസഹായം കൈമാറി. ബിരിയാണി ചലഞ്ച് നടത്തി 16 ലക്ഷം രൂപയാണ് സ്വരൂപിച്ചത്.
പ്രോഗ്രാം ജനറൽ കൺവീനർ ഷംനാദ് കരുനാഗപ്പള്ളി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറക്ക് പണം കൈമാറി. ബത്ഹ സബർമതി ഓഫിസിൽ നടന്ന ചടങ്ങിൽ ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, സലീം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, അമീർ പട്ടണത്ത്, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ, അബ്ദുൽ കരീം കൊടുവള്ളി, സിദ്ദീഖ് കല്ലുപറമ്പൻ, മജു സിവിൽ സ്റ്റേഷൻ എന്നിവർ പങ്കെടുത്തു.

