വയനാട് പ്രവാസി അസോസിയേഷൻ രൂപവത്കരിച്ചു
text_fieldsറിയാദ് വയനാട് പ്രവാസി അസോസിയേഷൻ ഭാരവാഹികളും നേതാക്കളും ലോഗോ പ്രകാശന ചടങ്ങിൽ
റിയാദ്: റിയാദിലും ഉൾപ്രദേശങ്ങളിലുമുള്ള വയനാട്ടുകാരുടെ കൂട്ടായ്മയായി വയനാട് പ്രവാസി അസോസിയേഷൻ നിലവിൽവന്നു. മലസ്സിൽ ചേർന്ന പൊതുയോഗത്തിൽ പ്രഥമ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രവാസികളായ വയനാട്ടുകാരുടെ ക്ഷേമമാണ് സംഘടനയുടെ ലക്ഷ്യം. പുനരധിവാസം, നാട്ടിലെ വിദ്യാഭ്യാസ, കല, സാമൂഹിക മേഖലകളിൽ സാധ്യമാകുന്ന പങ്ക് വഹിക്കൽ തുടങ്ങിയ കാഴ്ചപ്പാടോടെയാണ് പ്രവർത്തിക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു. ലോഗോ പ്രകാശനം നടന്നു. ഭാരവാഹികൾ: കുഞ്ഞിമുഹമ്മദ് തലപ്പുഴ (പ്രസി), വർഗീസ് പൂക്കോള (ജന. സെക്ര), ബിനു തോമസ്, മുത്തലിബ് കാര്യമ്പാടി (വൈ. പ്രസി), സുരേഷ് ബാബു എന്ന അനൂപ് കുഴിത്തടത്തിൽ, ഷിനോജ് ചാക്കോ ഉപ്പുവീട്ടിൽ (ജോ. സെക്ര), നിഖിൽ വലിയപറമ്പിൽ (പ്രോഗ്രാം കൺ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

