വയനാട് സ്വദേശി ഉംറ തീർഥാടക റിയാദിൽ നിര്യാതയായി
text_fieldsലൈല
റിയാദ്: ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു. കൈറാടി വടക്കേപ്പറമ്പ് ബഷീറിെൻറ ഭാര്യ ലൈലയാണ് (50) റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്. ഒന്നര മാസം മുമ്പാണ് ലൈല ഉംറ നിർവഹിക്കാനായി സൗദിയിൽ എത്തിയത്.
ഉംറക്ക് ശേഷം റിയാദിലുള്ള മക്കളുടെ കൂടെ താമസിക്കുകയായിരുന്നു. ഭർത്താവ് ബഷീർ നാട്ടിലാണ്. മക്കൾ: നിസാർ (ബംഗളുരു), അൻസർ (റിയാദ്), അനീഷ (റിയാദ്). നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റിയാദിൽ ഖബറടക്കും. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജുനൈദ് ഓമച്ചപ്പുഴ എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

