സ്വീകരണം നൽകി
text_fieldsവയനാട് മുസ്ലിം യത്തിംഖാന സാരഥികൾക്ക് ഡബ്ല്യു.എം.ഒ ഹാഇൽ കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
ഹാഇൽ: സൗദിയിലെ ഹാഇലിൽ സന്ദർശനം നടത്തിയ വയനാട് മുസ്ലിം യതീംഖാന സാരഥികൾക്ക് ഡബ്ല്യു.എം.ഒ ഹാഇൽ കമ്മിറ്റി സ്വീകരണം നൽകി. മൊയ്തു മൊകേരി അധ്യക്ഷത വഹിച്ചു. മുജീബ് ഫൈസി വയനാട് മുഖ്യപ്രഭാഷണം നടത്തി.
മലയോര മേഖലയായ മുട്ടിൽ എന്ന പ്രദേശത്ത് പ്രകൃതിഭംഗികളിൽ തലയുയർത്തി നിറഞ്ഞുനിൽക്കുന്ന വയനാട് മുസ്ലിം ഓർഫനേജിനു കീഴിൽ മൂന്ന് താലൂക്കുകളിലായി പടർന്നുപന്തലിച്ച് നിൽക്കുന്ന ഈ സ്ഥാപനം കഴിഞ്ഞ 55 വർഷം കൊണ്ട് വയനാടിന്റെ സാമൂഹിക, വിദ്യാഭാസ, സാന്ത്വന മേഖലയിൽ വളർച്ചയുടെ മുഖ്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി കോഓഡിനേറ്ററായ ചാൻസ അബ്ദുറഹ്മാൻ, മാധ്യമ പ്രവർത്തകൻ അഫ്സൽ കായംകുളം, സിദ്ദിഖ് മട്ടന്നൂർ (കെ.എം.സി.സി), മൻസൂർ (നവോദയ), സാബു കല്ലട (ഒ.ഐ.സി.സി) ബഷീർ നെല്ലളം (ഐ.സി.എഫ്) തുടങ്ങിയവരും കമ്മിറ്റി ഭാരവാഹികളായ ഹംസ കാവുങ്ങൽ, മുസ്തഫ വയനാട്, ഫൈസൽ കൊല്ലം, അബ്ദുല്ലക്കുട്ടി, ഷാഹിദ്, നൗഫൽ, ജംഷീർ, മമ്മുട്ടി അണിയാരത്ത്, സുബൈർ എന്നിവർ സംബന്ധിച്ചു. ഹമീദ് വയനാട് സ്വാഗതവും അഷ്റഫ് അഞ്ചരക്കണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

