Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട് ഉരുൾ ദുരന്തം: അനുശോചിച്ച് സൗദി
text_fieldsbookmark_border
ജിദ്ദ: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഭയാനകമായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സൗദി അറേബ്യ അനുശോചനം അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും ഇന്ത്യൻ സർക്കാരിനും ജനതക്കും അനുശോചനം അറിയിക്കുന്നതായും സർവസ്വവും നഷ്ടപ്പെട്ട ജനങ്ങൾക്കുമൊപ്പമാണ് തങ്ങളെന്നും ഇന്ത്യയിലെ സൗദി എംബസി എക്സിൽ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരളത്തിൽ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിരവധി ആളുകളുടെ മരണത്തിനും ഗുരുതര പരിക്കിനും കാരണമായ ദാരുണമായ സംഭവത്തിൽ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുതുന്നതായും സന്ദേശത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

