വയനാട് ദുരന്തം: ജുബൈൽ കെ.എം.സി.സി സഹായമെത്തിച്ചു
text_fieldsമുസ്ലിം ലീഗ് വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സൗദി കെ.എം.സി.സി ജുബൈൽ പോർട്ട് ഏരിയ കമ്മിറ്റിയുടെ വിഹിതം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾക്ക് കൈമാറുന്നു
ജുബൈൽ: മുസ്ലിം ലീഗ് സംസ്ഥാനതല വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സൗദി കെ.എം.സി.സി ജുബൈൽ പോർട്ട് ഏരിയ കമ്മിറ്റിയുടെ വിഹിതം നൽകി. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾക്ക് കെ.എം.സി.സിയുടെ മുതിർന്ന നേതാവ് ഉസ്മാൻ ഒട്ടുമ്മൽ തുക കൈമാറി. 1,58,800 രൂപയാണ് നൽകിയത്.
ചടങ്ങിൽ എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ, കെ.എം.സി.സി നേതാക്കളായ അസീസ് ഉണ്യാൽ, അബ്ദുസ്സലാം ഒട്ടുമ്മൽ, താനൂർ മുനിസിപ്പൽ കൗൺസിലർമാരായ ബഷീർ താനൂർ, ആബിദ് വടക്കയിൽ, അലി നിലമ്പൂർ, ജസീം പുൽപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

