വയനാടിനായി കുടുക്ക പൊട്ടിച്ച് ഫെൻസ ഫാസിൽ
text_fieldsഫെൻസ മോൾ തന്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ച സംഖ്യ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുന്നു
ജിദ്ദ: കരുണക്കായി കുടുക്ക പൊട്ടിച്ച് ഫെൻസ ഫാസിൽ. കുടുംബത്തോടൊപ്പം ജിദ്ദയിൽ കഴിയുന്ന ഈ ആറുവയസ്സുകാരി തനിക്ക് കിട്ടുന്ന റിയാലുകൾ ഒരുമിച്ചുകൂട്ടുന്ന പ്രകൃതക്കാരിയായ ഫെൻസ മോൾ തന്റെ സമ്പാദ്യക്കുടുക്കപൊട്ടിച്ച് വയനാട്ടിൽ ദുതിതമനുഭവിക്കുന്നവരുടെ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു.
നിലമ്പൂർ പോത്തുകല്ല് മുണ്ടേരി സ്വദേശികളും ജിദ്ദയിൽ താമസക്കാരുമായ ഫാസിൽ, ഹിബ ദമ്പതികളുടെ മകൾ ഫെൻസ മോൾ ഈ സൽപ്രവൃത്തിയോടെ പ്രവാസികൾക്കും നാട്ടുകാർക്കും ഏറെ അഭിമാനമായി മാറി.
പോത്തുകല്ല് മുണ്ടേരി ഗ്ലോബൽ കെ.എം.സി.സി ഭാരവാഹികളുടെ സാന്നിധ്യത്തിൽ നിലമ്പൂർ മണ്ഡലം കമ്മിറ്റി നേതാവായ പി.സി.എ. റഹ്മാൻ എന്ന ഇണ്ണിക്കാണ് തുക കൈമാറിയത്. ഷറഫിയ അൽ റയാൻ ഓഡിറ്റോറിയത്തിൽ നടന്ന ഫണ്ട് കൈമാറ്റ ചടങ്ങിൽ മുണ്ടേരി ഗ്ലോബൽ കെ.എം.സി.സി ഭാരവാഹികളായ സുധീർ കുരിക്കൾ മാഞ്ചേരി, സലാം ഈന്തുംമുള്ളൻ, സെലീന, മജീദ് തോരൻ, സലീം മാഞ്ചേരി, ഫാസിൽ തോരപ്പ, സ്വാലിഹ് മാഞ്ചേരി, ഹിബ എന്നിവർ ആശംസകളർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

