വയനാടൻ പ്രവാസി അസോസിയേഷൻ ‘വിൻറർ ഫെസ്റ്റ് 2026’
text_fieldsവയനാടൻ പ്രവാസി അസോസിയേഷൻ റിയാദിൽ സംഘടിപ്പിച്ച ‘വിൻറർ ഫെസ്റ്റ് 2026’-ൽനിന്ന്
റിയാദ്: വയനാടൻ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ‘വിൻറർ ഫെസ്റ്റ് 2026’ വൈവിധ്യമാർന്ന പരിപാടികളോടെ അരങ്ങേറി.
റിയാദ് ഷോല മാളിലെ അൽവഫാ ഹൈപ്പർമാർക്കറ്റിൽ നടന്ന ആഘോഷം പ്രവാസി സമൂഹത്തിെൻറ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
നിറഞ്ഞ സദസ്സിൽ നടന്ന വിവിധ കലാപരിപാടികൾ കാണികൾക്ക് ആവേശമായി. പായസ മത്സരം വേറിട്ട അനുഭവമായി മാറി. നിരവധി പേർ പങ്കെടുത്ത മത്സരത്തിൽ പ്രവാസികൾ തങ്ങളുടെ പാചക നൈപുണ്യം പ്രകടിപ്പിച്ചു.ആഘോഷങ്ങൾക്കൊപ്പം തന്നെ പ്രവാസികൾക്ക് അറിവ് പകരുന്ന സെഷനുകളും പരിപാടിയുടെ ഭാഗമായിരുന്നു. ഫിനാൻഷ്യൽ ട്രെയിനർ ഫൈസൽ കുനിയിൽ നയിച്ച സാമ്പത്തിക സുരക്ഷ ട്രെയിനിങ് സെഷൻ ഏറെ പ്രയോജനപ്രദമായി. പ്രവാസ ജീവിതത്തിന് ശേഷം സുരക്ഷിതമായ ഒരു സാമ്പത്തിക അടിത്തറ എങ്ങനെ കെട്ടിപ്പടുക്കാം എന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
രക്ഷാധികാരി അലി പാറയിൽ വിൻറർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് കുഞ്ഞുമുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. കെ.ആർ. ജയചന്ദ്രൻ, ഷിബു ഉസ്മാൻ, ജയൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വർഗീസ് പൂക്കോള സ്വാഗതവും പ്രോഗ്രാം കൺവീനർ മുത്തലിബ് കാര്യമ്പാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

